അവൾ നിശ്ശബ്ദയായിരുന്നതല്ല..നിശ്ശബ്ദയാക്കി തീർത്തതാണവളെ, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ. കാറ്റുകൊണ്ടും കടലുകൊണ്ടും മറച്ചും ഒതുക്കിയും വച്ചിരുന്നിട്ടും ഇത്രനാൾ പുകഞ്ഞു കിടന്ന ഉള്ളിലെ തീയവൾ ആഞ്ഞുതുപ്പിയത് കേരളത്തിന്റെ വച്ചുകെട്ടിയ കപടതയിലേക്കാണ്. അവളനുഭവിച്ച, കടന്നുപോകുന്ന സംഘർഷങ്ങളുടെ ആകെത്തുകയായിരുന്നു അവളിൽ നിന്നുയർന്ന ആ ഉറച്ച വാക്കുകൾ. അടിച്ചമർത്തൽ, ഒരുവളെ തനിക്കെതിരെ നിൽക്കുന്ന ലോകത്തെ ഒറ്റയ്ക്ക് നേരിടാൻ പ്രാപ്തിയുള്ളവളാക്കി തീർക്കുമെന്നതിനു വേറൊരു ഉദാഹരണവും വേണ്ട. ഹാദിയ, അവൾ മാത്രം മതി. ഇരട്ടചങ്കന്മാരുടെ കൊടിയുയർന്നു പരിലസിക്കുന്ന നാട്ടിൽ ഒരു സ്ത്രീയുടെ ജീവിതസ്വാതന്ത്ര്യത്തിനുമേൽ വരിഞ്ഞ ചങ്ങല എന്തുകൊണ്ട് ആരും കാണാതെ പോകുന്നു എന്നതിനുള്ള ഉത്തരം ആര് തരാനാണ് ??! സ്വന്തം ഇഷ്ടപ്രകാരം ഒരു മതവിശ്വാസത്തെ സ്വീകരിക്കാനും ഇഷ്ട്ടപ്പെട്ടവനെ വിവാഹം കഴിക്കാനുമുള്ള ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തെ തളച്ചിടുക എന്നത് ജനാധിപത്യത്തിന്റെ ഏത് ഏടിലാണ് എഴുതി വച്ചത് ?? എന്റെ മതവും ഞാൻ സ്വീകരിച്ച ആളും എന്റെ മാത്രം ഇഷ്ടങ്ങളാണെന്നു ഉറക്കെ വിളിച്ചു പറയുന്ന ഒരു പെണ്ണിന്റെ വാക്കിനെ കേൾക്കാത്ത നീതിന്യായ വ്യവസ്ഥ ഏത് പൗരന് വേണ്ടിയാണ് നിലനിൽക്കുന്നത് ?? സ്വന്തം വാക്കിനു മൂർച്ച കൂട്ടുകയെന്നത് മാത്രമാണ് കിട്ടേണ്ട അവകാശങ്ങൾ നേടിയെടുക്കാനുള്ള വഴിയെന്ന് ഹാദിയ കാട്ടിതരുന്നു, കേരളത്തിലെ ഓരോ പെണ്ണിനും.

Comments
Post a Comment