Skip to main content

അവള്‍



തലക്കുള്ളില്‍ ആയിരം തേനീച്ചകളുടെ മുരൾച്ച . ഓരോ നിമിഷവും അവയുടെ എണ്ണം കൂടി വരുന്നത് പോലെ.. തലയോട് പൊട്ടി പുറത്തേക്ക് വരാന്‍ വെമ്പുന്നത് പോലെ, ഉള്ളിലെ ഓരോ ഞരമ്പിലും രക്തക്കുഴലുകളിലും അവയുടെ കൂട്ടമായുള്ള ആക്രമണം നടക്കുകയാണ്. അല്ല, അവയെന്തോ പറയാന്‍ ശ്രമിക്കുകയാണ്. കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമിക്കയാണ്. ഇത്രമേല്‍ വേദന എന്താണ്?! അല്ല!! തെനീച്ചകൂട്ടമല്ല..!!ആരൊക്കെയാണ് അത്?! പരിചയമുള്ളവര്‍ തന്നെ..എല്ലാവരും ഒരുമിച്ചാണല്ലോ?! അമ്മയാണോ മുന്നില്‍?! അതെ, കൂടെ അച്ഛനുമുണ്ട്.പിന്നെയാരോക്കെയോ! അമ്മാവനും അപ്പച്ചിമാരും, എല്ലാവരും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടല്ലോ. ഇതെന്താണ് അവര്‍ പറയുന്നതൊന്നും തനിക്ക് കേൾക്കാൻ  കഴിയാത്തത് ?! എന്താണിത്ര ബഹളങ്ങള്‍?! അവരെന്താണ് തനിക്കടുത്തേക്ക്  വരാതെ മാറി നില്ക്കുന്നത്? അമ്മയെന്തിനാണ് കരയുന്നത്?! അച്ഛന്‍ തന്നെ നോക്കുന്നില്ലല്ലോ?! ഇതാരാണ് മുഖത്തേക്ക് വെളിച്ചമടിക്കുന്നത്? എന്തൊരു ചൂടാണിത്?!! ഇത്തിരി കാറ്റ് കിട്ടിയിരുന്നെങ്കില്‍. ദാഹിക്കുന്നല്ലോ? അമ്മയോടിത്തിരിവെള്ളം ചോദിച്ചാലോ. പക്ഷെ അമ്മ കരയുന്നതല്ലാതെ തന്നെ നോക്കുന്നില്ല!!!

“ഇങ്ങോട്ടിറങ്ങ്, മതി ഇരുന്ന്സ്വപ്നം കണ്ടത്.”
........?!!
നൂറ്റാണ്ടുകളായി ഉറക്കത്തിലായിരുന്നവളെ പോലെ അവള്‍ കണ്ണുകള്‍ വലിച്ചു തുറന്നു. കൈമുട്ടിനുമേല്‍ ആരോ അമർത്തി   പിടിച്ചിട്ടുണ്ട്. അമർഷം പുകഞ്ഞ ഭാവത്തില്‍ നിൽക്കുന്ന ജനക്കൂട്ടത്തിനു നടുവില്‍ പോലീസ്ജീപ്പില്‍ വിലങ്ങണിയിച്ച നിലയില്‍ താനിരിക്കുകയാണ്  എന്ന് അവൾക്ക് മനസിലാകാന്‍ അൽപ്പസമയം വേണ്ടി വന്നു.

“ഇറങ്ങിങ്ങോട്ടെക്ക്..”

കൈ പിടിച്ചു വലിക്കുന്നത് ഒരു വനിതാപോലിസ്  ആണ്..
അവള്‍ പതിയെ കുനിഞ്ഞു ജീപ്പിന്‍റെ പടിയിലേക്ക് കാല്‍ വച്ചു. കാൽപാദങ്ങൾ  വല്ലാതെ വേദനിക്കുന്നുണ്ട്. അവളെ കണ്ടതും ജനക്കൂട്ടത്തിനിടയില്‍ നിന്നൊരു മർമ്മരം ഉയർന്നു.ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..
“നല്ലൊരു ചെറുപ്പക്കാരന്‍റെ  ജീവിതം തുലച്ചല്ലോടീ നീ..?!”
“അതിന്‍റെ  വല്ല കൂസലും ഉണ്ടോ എന്ന്‍ നോക്ക്?!”
“അവളെ ഞങ്ങള്‍ക്ക് വിട്ടു താ സാറേ”
“ഇവളുടെ ഒക്കെ സൂക്കെടിനു പാവപ്പെട്ട ഒരു ചെറുപ്പക്കാരന്‍റെ ജീവിതം തുലച്ചു"
ആക്രോശങ്ങള്‍ പലയിടത്ത് നിന്നും ഉയർന്നു  പൊങ്ങി.
അവള്‍ പതിയെ ആൾക്കൂട്ടത്തിനു നേരെ മുഖമുയർത്തി നോക്കി. പോലീസ് മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്ന ആളുകളെ തടഞ്ഞു നിർത്തുന്നു..
എല്ലാവർക്കും ഒരേ  മുഖം , ഒരേ സ്വരം..!
ഇതേ മുഖമുള്ള ഒരാളായിരുന്നു കഴിഞ്ഞ രണ്ട് വർഷത്തോളം തന്റെ  കൂടെ ഉണ്ടായിരുന്നത്, ഭർത്താവായി !!
അവളില്‍ നിന്നൊരു നിശ്വാസം ഉയർന്നു.
“എന്തിനാണിവർ വീണ്ടും എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നിരിക്കുന്നത്..?! അവള്‍ക്കു അസ്വസ്ഥത തോന്നി ..ഓർക്കാനിഷ്ടപ്പെടാത്തൊരു  ജീവിതത്തിന്‍റെ , എന്നെന്നേക്കുമായി ചീന്തിയെറിഞ്ഞ ഒരു ഏട് ആണ് തനിക്കിന്ന് ഈ വീട്. വീടല്ല,.സ്വർണത്തിൽ തീർത്തൊരു  കാരാഗ്രഹം. അച്ഛനുമമ്മയും ഒരേയൊരു മകൾക്കായി കഷ്ടപ്പെട്ട് സമ്പാദിച്ചു, സമ്മാനിച്ച ജീവിതം. കഴിഞ്ഞ രണ്ട് വർഷക്കാലം താന്‍ ജീവിച്ച ഇടം!!! ജീവിക്കുകയായിരുന്നില്ല. അഭിനയിക്കുകയായിരുന്നു. അച്ഛനമ്മമാരുടെ മുന്നില്‍, ബന്ധുക്കളുടെ മുന്നില്‍ നാട്ടുകാരുടെ മുന്നില്‍ കൂട്ടുകാരുടെ മുന്നില്‍ ..

എംഎസ്സി കഴിഞ്ഞു തുടർപഠനം, ജോലി എന്നൊക്കെയുള്ള തന്‍റെ സ്വപ്നങ്ങളെ അച്ഛനുമമ്മയും കല്യാണം എന്ന അവസാന വാക്കില്‍ ഒതുക്കി കളഞ്ഞു. ഒരു പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള വിദ്യാഭ്യാസം ഒക്കെ തന്‍റെ മകൾക്ക്  കിട്ടി എന്നും, വരാന്‍ പോകുന്ന ജീവിതത്തില്‍ തന്‍റെ മകള്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ  ഇല്ലെന്നും ആയിരുന്നു അച്ഛന്‍റെ ഉറച്ച വാക്കുകള്‍.!!എതിർത്ത്  പറഞ്ഞുള്ള ശീലം പണ്ട് മുതലേ അനുവദിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് തച്ചുടച്ചു കളയപ്പെട്ട  തന്‍റെ  സ്വപ്നങ്ങളെ ഓർത്തു രാത്രികളില്‍ ഒറ്റയ്ക്ക് കിടന്നു കരഞ്ഞുതീർത്തു . അവര്‍ തനിക്കായി കണ്ടെത്തിയ ആള്‍ തന്നെ കാണാനായി വന്നു തന്‍റെ മുന്നില്‍ നിന്നപ്പോഴും തന്‍റെ  ഇഷ്ടങ്ങളൊന്നും പ്രസക്തമായിരുന്നില്ല. പ്രശസ്തമായ ഏതോ കുടുംബം. ബിസിനെസ്സ്‌.പണം.പ്രതാപം.അതിനൊക്കെ ആയിരുന്നു പ്രസക്തി.എന്‍റെ   ജീവിതത്തിലെ എല്ലാക്കാര്യങ്ങളും നല്ല രീതിയില്‍ നടത്തി തന്നിരുന്ന അച്ഛനും അമ്മയും ഇതും അങ്ങനെ തന്നെയേ ചെയ്യൂ എന്ന ആശ്വാസത്തില്‍ ഞാൻ എല്ലാത്തിനും നിന്നു കൊടുത്തു...ചിരിച്ചു..സന്തോഷിച്ചു.  കൂടെ പഠിച്ചവരൊക്കെ അസൂയയോടെ തന്നെ കണ്ട ദിവസമായിരുന്നു തന്‍റെ കല്യാണ ദിനം. സ്വർണ്ണത്തിൽ  തീര്‍ത്തൊരു രാജകുമാരിയെ പോലെ അച്ഛനുമമ്മയും എന്നെ അണിയിച്ചൊരുക്കി. ആഡംബരത്തിന്‍റെ  ധാരാളിത്തത്തില്‍ സുന്ദരനും ധനികനുമായൊരു പുരുഷന്‍ എന്‍റെ  കഴുത്തില്‍ താലികെട്ടി. ജീവിതം സഫലമായ നിമിഷത്തില്‍ അച്ഛനുമമ്മയും ആനന്ദകണ്ണീര്‍ പൊഴിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്നേഹിതരുടെയും മുന്നില്‍ അഭിമാനം പൂണ്ട് അവർ തല ഉയര്‍ത്തി നിന്നു.

അതുവരെ ഉള്ള ധാരണകള്‍ക്ക് അപ്പുറം, ജീവിതം മനസിലാക്കാന്‍ കഴിയാത്തൊരു  വസ്തുതയായി മാറുമെന്ന് തിരിച്ചറിയുമ്പോഴേക്കും  പുറത്തിറങ്ങാൻ ആവാത്ത വിധം നാം അതിനുള്ളിൽ പൂട്ടപ്പെട്ടിരിക്കും. വേണമെന്ന് വിചാരിച്ചാലും സഹായത്തിനഭ്യർത്ഥിക്കാന്‍ പോലുമാകാത്തവിധം നാം നിശബ്ധരാക്കപ്പെടും.

ആദ്യരാത്രി എന്നത് മാംസദാഹം പൂണ്ട വിശന്ന മൃഗത്തിന്, മുന്നില്‍ കിട്ടിയ ഇരയുടെ നേര്‍ക്കുള്ള ആക്രമണം ആയിരുന്നു. രാത്രി ഇനി ഒരിക്കലും ഉണ്ടാകരുതെന്നുള്ള പ്രാര്‍ത്ഥനയാല്‍ ഒളിക്കാന്‍ ഒരു ഇടം അന്വേഷിച്ചുള്ള ജീവിതമായിരുന്നു പിന്നീടങ്ങോട്ടെക്ക്. കാമവികാരം
അയാള്‍ക്ക്  ആസ്വാദനം ആയിരുന്നില്ല. ഇരയെ ആക്രമിച്ചു കീഴടക്കാനുള്ള ഉത്സാഹം,ആഘോഷം, അത് മാത്രമായിരുന്നു. രക്ഷപ്പെടുകയായാണ് എന്ന് തോന്നിപ്പിക്കും വിധം പഴുതുകളിട്ടു തന്ന്  അവയോരോന്നായി തീകൊളുത്തി വഴിയടക്കുന്ന ക്രൂരമായൊരു വിനോദം മാത്രമായിരുന്നു അയാള്‍ക്ക്  എന്‍റെ  ശരീരത്തോടുള്ള ആസക്തി. എന്‍റെ  അഭിപ്രായമോ ആവശ്യമോ ഇഷ്ടമോ ബെഡ്റൂമില്‍ അയാള്‍ക്ക്  ആവശ്യമില്ലായിരുന്നു. പക്ഷെ അതിന് പുറത്ത് അയാളെന്നെ പട്ടിലും പൊന്നിലും മൂടി. യാത്രകള്‍ കൊണ്ട് പോയി, അയാള്‍ക്കിഷ്ടമുള്ള ഇടങ്ങളില്‍. അയാള്‍ക്കിഷ്ടമുള്ള  വസ്ത്രം ധരിച്ച്,അയാള്‍ക്കിഷ്ടമുള്ള ആഭരണങ്ങള്‍ അണിഞ്ഞ്, അയാള്‍ പറയുന്ന ഭക്ഷണം കഴിച്ച്, അയാള്‍ക്കിഷ്ടമുള്ള രീതിയില്‍ ചിരിച്ച് ,സംസാരിച്ച് ഞാന്‍ ബന്ധുക്കള്‍ക്കിടയിലും നാട്ടുകാര്‍ക്ക്  മുന്നിലും അസൂയാപാത്രമായി. ഞാന്‍ ഞാനല്ലാതായി. അച്ഛനുമമ്മയും അഭിമാനത്തോടെ എന്‍റെ നെറുകയില്‍ തലോടി. അമ്മയുടെ അടുത്തെത്തുമ്പോള്‍ ആ നെഞ്ചില്‍ വീണു പൊട്ടിക്കരയാന്‍ ഞാന്‍ കൊതിയോടെ നോക്കി. പക്ഷെ, അയാളുടെ കണ്ണുകള്‍ എപ്പോഴും എനിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു.

മധുവിധു കാലങ്ങളില്‍ കൈയിലും കഴുത്തിലും കവിളിലും ചുണ്ടിലുമൊക്കെ കണ്ട തിണര്‍ത്ത  പാടുകള്‍ നോക്കി ബന്ധുക്കളായ സ്ത്രീകള്‍ അര്‍ത്ഥം വച്ച് അമര്‍ത്തി  ചിരിച്ചു. എന്‍റെ ഭര്‍ത്താവിന്‍റെ  ആണത്തആഘോഷത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് എന്നെ ഇക്കിളിപ്പെടുത്താന്‍ ശ്രമിച്ചു.. രാത്രികളെ ഞാന്‍ വെറുത്തു. ഇടക്കിടക്കുള്ള ബിസിനെസ്സ് സംബന്ധമായ അയാളുടെ വിദേശ യാത്രകള്‍, അതായിരുന്നു പിന്നീട് എന്‍റെ ജീവിതതിലങ്ങോട്ട് ഞാന്‍ കണ്ട സ്വപ്‌നം.

ഒരിക്കല്‍, അയാളുടെ വിദേശ യാത്ര സമയത്ത് അപ്രതീക്ഷിതമായി അച്ഛനുമമ്മയും എന്നെ കാണാന്‍ എത്തി.സന്തോഷത്താല്‍ ഞാന്‍ തുള്ളിച്ചാടി. അമ്മയെ ഒറ്റയ്ക്ക് കിട്ടിയ ഒരവസരത്തില്‍ ഞാന്‍ എന്‍റെ ഉള്ള് തുറന്നു.
അമ്മ എന്‍റെ  മുഖത്തേക്ക് നോക്കി അല്പനേരം മിഴിച്ചു നിന്നു. പിന്നെ ചുറ്റിനും നോക്കിയിട്ട് ധൃതിയില്‍ എന്‍റെ  കൈപിടിച്ചു വീടിനുള്ളിലേക്ക് നടന്നു.
ഞാനിതാ സ്വതന്ത്രയാകാന്‍ പോകുന്നു!! എന്‍റെ  അമ്മ!!!...എന്‍റെ മാത്രം അമ്മ..!!ലോകത്തോരമ്മക്കും സ്വന്തം കുഞ്ഞിനെ ഒരു കഴുകന്‍റെ മുന്നിലേക്ക് അറിഞ്ഞു കൊണ്ട് ഇട്ടു കൊടുക്കാന്‍ പറ്റില്ല..എന്‍റെ  അമ്മ...!!
എന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മ എന്നെയും കൊണ്ട് ഒരു മുറിയില്‍ കയറി , വാതിലടച്ചു. ഗൌരവത്തോടെ  എന്നെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..
നോക്കി നില്‍ക്കെ അമ്മ പെട്ടെന്ന്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ അമ്പരന്നു.
“എന്‍റെ പൊട്ടി പെണ്ണേ...” അമ്മ എന്‍റെ കവിളുകളില്‍ ഇരുകരങ്ങള്‍ കൊണ്ടമര്‍ത്തി..
“എനിക്കറിയാം..നിന്‍റെ കല്യാണം  കുറച്ചു നേരത്തെ ആയിപ്പോയി എന്ന്. എന്‍റെ തെറ്റാണ്..ഞാന്‍ വേണമായിരുന്നു കല്യാണത്തിന് മുന്‍പ് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ നിന്നോട് പറഞ്ഞു തരാന്‍..”അമ്മ നിര്‍ത്തി .
ഞാന്‍ മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് ഉറ്റു നോക്കി. അമ്മ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു”കല്യാണം കഴിഞ്ഞാല്‍ എല്ലാ ആണുങ്ങളും ഇങ്ങനെയൊക്കെ തന്നെയാ. ഇതൊന്നും കിട്ടുന്നില്ലല്ലോ എന്ന് പറഞ്ഞാ പലരുടേം വിഷമം. അവനു നിന്നോട് അത്ര സ്നേഹമുള്ളത് കൊണ്ടല്ലേ കുട്ടീ. നിന്‍റെ അച്ഛനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു ആദ്യകാലങ്ങളില്‍.”
ഞാന്‍ അമ്പരന്നു “അച്ഛനമ്മയോട് നല്ല സ്നേഹമല്ലെ?!!
“അതെ, പക്ഷെ ബെഡ്റൂമില്‍ നിന്‍റെ അച്ഛന്‍റെ മാത്രം ഇഷ്ടമാ. അവിടെ എനിക്കൊരു അഭിപ്രായവുമില്ല, ഇഷ്ടവുമില്ല.” ഞാന്‍ അമ്മയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. അമ്മ തുടര്‍ന്നു. “നോക്ക് , ഇതൊന്നും നിനക്കിഷ്ടമല്ല എന്നും പറഞ്ഞ് അവനെ വെറുതെ പിണക്കരുത്. ആണുങ്ങള്‍ ഇങ്ങനെയൊക്കെ ആണ് മോളെ സ്നേഹം പ്രകടിപ്പിക്കുന്നത്.അത് വേണ്ടെന്ന്‍ വച്ചാല്‍ അവര്‍ അത് കിട്ടുന്ന ഇടം നോക്കി പോകും.”
“പക്ഷെ അമ്മെ...” എന്നെ തുടരാന്‍ അനുവദിക്കാതെ അമ്മ ഇടയ്ക്ക് കയറി.
“നീ ഇത്രയ്ക്ക് ഒരു പൊട്ടിപ്പെണ്ണ്‍ ആയിപ്പോയല്ലോ, എന്‍റെ മോളെ. എന്‍റെ ചിറകിനടിയില്‍ കൊണ്ട് നടന്നു നിന്നെ വഷളാക്കി എന്ന് നമ്മുടെ ബന്ധുക്കള്‍ ഒക്കെ പറയുമെങ്കിലും ഞാനത് കാര്യമാക്കിയിട്ടില്ലായിരുന്നു ഇത്രനാള്‍.  ഇപ്പോള്‍ എനിക്ക് മനസിലായി” അമ്മ ചിരിച്ചു.

എന്‍റെ ഹൃദയം ഉച്ചത്തില്‍ മിടിച്ചു.

“എനിക്ക് ഡിവോഴ്സ് വേണം” ഞാന്‍ പെട്ടെന്ന് പറഞ്ഞു.

അമ്മ ഞെട്ടിപ്പോയി. കണ്ണില്‍ ദേഷ്യം കത്തി.

“ഒറ്റ അടി വച്ചു തരും ഞാന്‍. അച്ഛന്‍ കേള്‍ക്കണ്ട ഇതൊന്നും. നിന്‍റെ അച്ഛനും അവനും ചേര്‍ന്നൊരു ബിസിനെസ്സ്‌ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ്‌  നിന്‍റെ ഈ കുട്ടിക്കളി.. ദേ..അച്ഛനിതൊന്നും കേള്‍ക്കണ്ട കേട്ടോ. നിന്നെ വഷളാക്കി എന്ന് പറഞ്ഞു എന്നെ കൂടി കൊല്ലും.” അമ്മ ദേഷ്യത്തോടെ ഇറങ്ങിപ്പോയി.

അതിന് ശേഷമൊരു കുടുംബ അത്താഴ വിരുന്നില്‍ അമ്മയും അയാളും മാറി നിന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ മുതല്‍ എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി. തൂക്കുകയറില്‍ കുരുങ്ങാന്‍  സമയം അടുത്തെന്ന പോലെ എനിക്ക് ശ്വാസം മുട്ടി. അന്ന് രാത്രി അയാള്‍ നഗ്നനായി എനിക്ക് മുന്നില്‍ നിന്ന് ചിരിച്ചു. കണ്ണില്‍ ക്രൌര്യം തിളങ്ങി. പൂച്ചയ്ക്ക് മുന്നില്‍പ്പെട്ട എലിയെ പോലെ ഒളിക്കാനിടം തേടി ഞാന്‍ റൂമില്‍ ഓടിനടന്നു. വിവസ്ത്രയാക്കപ്പെട്ട രീതിയില്‍ ,കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കിയ നായയെപ്പോലെ അയാളുടെ അഞ്ജകള്‍ എന്നെ കൊണ്ട് അനുസരിപ്പിച്ചു. രാപ്പക്കലില്ലാതെ, തുടര്‍ച്ചയായ മൂന്നു ദിവസം അയാളെന്നെ അടിമയാക്കി. സ്വബോധം നഷ്ട്ടപ്പെടാന്‍ പോലും അനുവദിക്കാതെ അയാളെന്‍റെ മനസും ശരീരവും കീഴടക്കി കൊണ്ടിരുന്നു. നീറുന്ന മാറിടങ്ങളും തുടയിടുക്കുമായി ഞാന്‍ മുറിക്കുള്ളില്‍ ഇഴഞ്ഞു നീങ്ങി. മൂന്ന് ദിവസത്തിനു ശേഷം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടയാള്‍ എന്നെ സമീപിച്ചു. തൂക്കിയെടുത്ത് കൊണ്ട് പോയി കുളിപ്പിച്ച് ഒരുക്കി. എങ്ങോട്ടെന്നോ എന്തിനെന്നോ ചോദിക്കാതെ അയാളെ ഞാന്‍ പിന്തുടര്‍ന്നു . സ്വന്തം വീടിനുമുന്നിലെത്തി എന്ന് ഞാന്‍ പ്രത്യേക മാനസിക വികാരങ്ങളില്ലാതെ മനസിലാക്കി. എന്നെ കണ്ട് അമ്മ നിറഞ്ഞു ചിരിച്ചു. എന്‍റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും അമ്മ അരുമയോടെ തഴുകി. അച്ഛനും അയാളും ഭാവി ബിസിനെസ്സ് ആലോചനകളില്‍ മുഴുകി.

അമ്മ എന്‍റെ  ചെവിയില്‍ മന്ത്രിച്ചു “മോനോട് ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അവന്‍ ആകെ വല്ലാതായിപ്പോയി..പാവം..എന്നോട് കുറെ ക്ഷമ ചോദിച്ചു. കുറച്ചു മയത്തിലൊക്കെ സ്നേഹിച്ചില്ലേൽ നീ പിടിക്കുമെന്ന് പറഞ്ഞപ്പോൾ അവൻ വിഷമിച്ചു.. അമ്മയുടെ മുഖത്തൊരു നാണം പരന്നു. "ഞാന്‍ പറഞ്ഞില്ലേ കുട്ടി, ഇതൊക്കെ അതിന്‍റെതായ രീതിയില്‍ നീയങ്ങ് കൈകാര്യം ചെയ്താല്‍ മതി എന്ന്.” ഞാന്‍ അമ്മയെ ആശ്ലേഷിച്ചു. അമ്മ എന്നെ കെട്ടിപ്പിടിച്ചു ആനന്ദകണ്ണീര്‍ തൂകി.

എന്‍റെ സഹനശക്തിയെയും അത്മാഭിമാനത്തെയും അളക്കാന്‍ അതില്‍ കൂടുതല്‍ കാത്തിരിക്കാന്‍ എനിക്കാവില്ലായിരുന്നു. ഞാന്‍ കാത്തിരുന്നു. എന്നെ തേടിയെത്തുന്ന ആ ആസക്തി നിറഞ്ഞ കൈകളെ തേടി, എന്‍റെ മുറിവുകളില്‍ വീണ്ടും വീണ്ടും ആഴ്ന്നിറങ്ങുന്ന ആ പല്ലുകള്‍ തേടി..മദ്യപിച്ച്ചുവന്ന മുഖത്തോടെ,എന്‍റെ മടിക്കുത്തിനു നേരെ  നീണ്ട  വലതുകരം ലക്ഷ്യമാക്കി ഞാന്‍ അതീവ സ്നേഹത്തോടെ ആഞ്ഞുവെട്ടി. മുറിഞ്ഞു വീണ വലത്കരം നോക്കി അയാള്‍ അവിശ്വസനീയമായ മുഖ ഭാവത്തോടെ ഒരു നിമിഷം നിന്നു. അലറാന്‍ തുറന്ന വായിലെ പല്ലുകളുടെ തിളക്കം നോക്കി ഞാന്‍ കഴുത്തില്‍ ഒരു വെട്ട് കൂടി കൊടുത്തു..ലക്‌ഷ്യം കൃത്യം...അതിനപ്പുറം പിടിച്ചുനില്‍ക്കാന്‍ അയാള്‍ക്കെന്നല്ല ആര്‍ക്കും കഴിയില്ലല്ലോ!!!നിലത്ത് കിടന്നു പിടയുന്ന രൂപത്തെ നോക്കി ഞാന്‍ ആത്മ സംതൃപ്തിയോടെ ചിരിച്ചു. സ്വാതന്ത്ര്യം..മോചനം..ഞാന്‍ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.

            *                 *                       *

തെളിവെടുപ്പിനായി അയാള്‍ ചലനമറ്റു കിടക്കുന്ന റൂമിലേക്ക് അവള്‍ ആനയിക്കപ്പെട്ടു..ദൂരെ മാറി നില്ക്കുന്ന അച്ഛന്‍റെ മുഖം ആദ്യമായി കുനിഞ്ഞിരിക്കുന്നു. മുഖം പൊത്തിക്കരയുന്ന അമ്മ. അവള്‍ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.പോലീസ് അവളെ മുന്നോട്ട് വലിച്ചു. ആ നിമിഷം അമ്മ മുഖമുയര്‍ത്തി  കണ്ണീരോടെ അവളെ നോക്കി. അവള്‍ അമ്മയെ നോക്കി ചിരിച്ചു...സ്നേഹത്തോടെ..ആത്മവിശ്വാസത്തോടെ..!!

Comments

  1. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    ReplyDelete

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...