പല ദൂരങ്ങൾക്ക് അവസാനം
നാം തേടിയത്
ഒരേ ശലഭചിറകടിയൊച്ചകൾക്കാണ്.
** ** ** **
ഒരു ജനൽചതുരത്തിന്റെ
വിടവ് മതിയിനി
ശലഭച്ചിറകുള്ള ചിന്തകൾക്ക്
ആകാശം തൊടാൻ
** ** **
വാക്കുകൾ ചത്തു പോയ
ചില സംഭാഷണങ്ങൾ
മുറിഞ്ഞു വീണ ശലഭച്ചിറകുകൾ
പോലെയാണ്.
അവസാനിക്കാറായ നിമിഷങ്ങൾക്കായി
പിടഞ്ഞു കൊണ്ടിരിക്കും
ദുർബലമായി..
** ** **
വക്കൊടിഞ്ഞ മൗനത്തിന്റെ
അടഞ്ഞു പോയ വാതിലുകൾ
ഇപ്പോഴും വരണ്ട നിലങ്ങൾ
ചുറ്റി വരുന്ന ശലഭച്ചിറകടിയൊച്ചയാണ്
തേടുന്നത് ..
നാം തേടിയത്
ഒരേ ശലഭചിറകടിയൊച്ചകൾക്കാണ്.
** ** ** **
ഒരു ജനൽചതുരത്തിന്റെ
വിടവ് മതിയിനി
ശലഭച്ചിറകുള്ള ചിന്തകൾക്ക്
ആകാശം തൊടാൻ
** ** **
വാക്കുകൾ ചത്തു പോയ
ചില സംഭാഷണങ്ങൾ
മുറിഞ്ഞു വീണ ശലഭച്ചിറകുകൾ
പോലെയാണ്.
അവസാനിക്കാറായ നിമിഷങ്ങൾക്കായി
പിടഞ്ഞു കൊണ്ടിരിക്കും
ദുർബലമായി..
** ** **
വക്കൊടിഞ്ഞ മൗനത്തിന്റെ
അടഞ്ഞു പോയ വാതിലുകൾ
ഇപ്പോഴും വരണ്ട നിലങ്ങൾ
ചുറ്റി വരുന്ന ശലഭച്ചിറകടിയൊച്ചയാണ്
തേടുന്നത് ..
Comments
Post a Comment