ചില നേരങ്ങളിൽ ,ചില ഭാവങ്ങളിൽ
ചില നോട്ടങ്ങളാൽ, ചില മൗനങ്ങളാൽ
മറ്റേതൊരു നിമിഷങ്ങൾക്കും സാധ്യമല്ലാത്ത
ചില ഓർമപ്പെടുത്തലുകളുണ്ട്. ..
അത്രമേൽ ആഴത്തിലോടിയ
വേരൊന്നിനെ മുറിച്ചുമാറ്റാൻ,
അത്രമേൽ സൗമ്യമായി പാറിയ
ചിറകൊന്നിനെ പിടിച്ചമർത്താൻ ,
അത്രമേൽ ഉണർന്ന വസന്തങ്ങളെ
തല്ലിയടർത്താൻ ,
മറ്റൊന്നിനുമല്ലാത്തവിധം
സാധിക്കുന്ന ചില മുറിപ്പെടുത്തലുകൾ ..
ഓർമയില്ലാത്തവിധം മറന്നു കളയാൻ
സ്വയം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന
മുറിപ്പാടുകൾ..
അത്രത്തോളം കണ്ടുനിന്നിട്ടും
താനേ മാഞ്ഞു മറഞ്ഞുപോകുന്ന കാഴ്ചയിലൊക്കെയും അപരിചിതയായൊരുവൾ
സ്വയം തേടി അലയുന്നുണ്ട് ,
ഇപ്പോഴും ..
ചില നോട്ടങ്ങളാൽ, ചില മൗനങ്ങളാൽ
മറ്റേതൊരു നിമിഷങ്ങൾക്കും സാധ്യമല്ലാത്ത
ചില ഓർമപ്പെടുത്തലുകളുണ്ട്. ..
അത്രമേൽ ആഴത്തിലോടിയ
വേരൊന്നിനെ മുറിച്ചുമാറ്റാൻ,
അത്രമേൽ സൗമ്യമായി പാറിയ
ചിറകൊന്നിനെ പിടിച്ചമർത്താൻ ,
അത്രമേൽ ഉണർന്ന വസന്തങ്ങളെ
തല്ലിയടർത്താൻ ,
മറ്റൊന്നിനുമല്ലാത്തവിധം
സാധിക്കുന്ന ചില മുറിപ്പെടുത്തലുകൾ ..
ഓർമയില്ലാത്തവിധം മറന്നു കളയാൻ
സ്വയം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന
മുറിപ്പാടുകൾ..
അത്രത്തോളം കണ്ടുനിന്നിട്ടും
താനേ മാഞ്ഞു മറഞ്ഞുപോകുന്ന കാഴ്ചയിലൊക്കെയും അപരിചിതയായൊരുവൾ
സ്വയം തേടി അലയുന്നുണ്ട് ,
ഇപ്പോഴും ..
Comments
Post a Comment