ഒരേ നിറത്തിലുള്ള യൂണിഫോം ധരിച്ച, അതിഭയങ്കര പ്രണയസംഘർഷം ചാലിച്ച മുഖഭാവവുമായി രണ്ടു കമിതാക്കൾ എനിക്കെതിരെ ഇരിക്കുന്നുണ്ടായിരുന്നു .. ബസ് വരുന്നുണ്ടോ എന്ന് നോക്കുന്ന ഭാവത്തിൽ ആ പ്രണയകലഹത്തെ ഒളിഞ്ഞു നോക്കാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല..അവരുടെ കലഹത്തിന്റെ എല്ലാ സംഘർഷങ്ങളുമായി ഇരുവരുടെയും സുഹൃത്തുക്കൾ ഇരുവശങ്ങളിലുമായി അവരെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.അവൾ കടുത്ത ദേഷ്യത്തിൽ ആണെന്ന് മുഖം പറയുന്നു. അവനെ ഗൗനിക്കാതെ മറ്റേതോ ലോകത്തിൽ ചിന്തയിലാണവൾ. പക്ഷെ മിണ്ടിയാൽ കരയും എന്ന ആ ഭാവം !!
അവൻ എന്ത് വേണമെന്നറിയാതെ വിരലുകൾ അഴിച്ചും കൊരുത്തും അവളുടെ അടുത്തു നിന്ന് മാറാതെ !!!
ഇടക്കവന്റെ കൂട്ടുകാർ അവനെ വിളിച്ചു. അവന്റെ തോളിൽ കൈയിട്ടു മാറി നിന്നവർ എന്തോ കാര്യമായി സംസാരിക്കുന്നു.. അവൾ അനക്കമില്ലാതെ ,അതേ നിലയിൽ.. ഉള്ളിലെ ചിന്താഭാരം മുഴുവൻ മുഖത്ത് കാണാം. അവൻ തിരിച്ചെത്തി..
എന്തോ അവളോട് പറയുന്നുണ്ട് .കേട്ട ഭാവം നടിക്കാതെ അവൾ.സഹികേട്ടിട്ടെന്നോണം അവനവളുടെ കൂട്ടുകാരിയെ വിളിച്ചു .. എന്നിട്ടും അവൾക്കു കുലുക്കമില്ല .. കൂട്ടുകാരിയുടെ മുഖത്ത് അവരുടെ വഴക്കിൽ ഒരു തീരുമാനം ആകാത്തതിന്റെ അസ്വസ്ഥത .തിരിച്ചു പോയി പഴയ സ്ഥാനത്തു നിന്നു,ഒന്നാലോചിച്ചിട്ട് തിരിച്ചു വന്നു അവളോട്, ഞാൻ പോവാ എന്നൊരു ആംഗ്യം കാട്ടി. .അവൾ 'നീയും എന്നേ ഇട്ടിട്ടു പോവാണോ 'എന്നൊരു മുഖഭാവത്തിൽ കൂട്ടുകാരിയെ നോക്കിയിരുന്നു. . ആ നിമിഷം ഒരു പൊട്ടിക്കരച്ചിൽ ഞാൻ പ്രതീക്ഷിച്ചു ..കൂട്ടുകാരി അവളുടെ അപേക്ഷ നിറഞ്ഞ മുഖഭാവം കണക്കിലെടുക്കാതെ പൊയ്ക്കളഞ്ഞു.. പക്ഷെ, പെട്ടെന്ന് തന്നെ കല്ലുപോലെ ഉറച്ച മുഖഭാവം അവളെടുത്ത് അണിഞ്ഞു .. അവനെണീറ്റ് വീണ്ടും കൂട്ടുകാരുടെ അടുത്തേക്ക്.. കുറച്ചു കൂടിയാലോചനകൾക്ക് ശേഷം കാറ്റുപോലെ പാഞ്ഞു വന്നു അവൻ അവളുടെ കൈയിൽ പിടിച്ചെഴുന്നേല്പിച്ചു. .അവളത് കാത്തിരുന്നത് പോലെ എണീറ്റു .. പക്ഷെ, പെട്ടെന്ന് ഓർത്തിട്ടെന്നവണ്ണം അവന്റെ കൈ കുടഞ്ഞെറിഞ്ഞു . അതിഭയങ്കര വാക്ക്തർക്കം.. ബസ് സ്റ്റാൻഡിൽ നിറയെ ഉള്ള ആളുകളെ പുല്ലു പോലെ അവഗണിച്ചുള്ള അവരുടെ ആ പ്രണയകലഹം ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു .. ബസ് ഇപ്പഴെങ്ങും വരരുതേ എന്ന് പ്രാർത്ഥിച്ചിട്ടും എന്റെ മുന്നിൽ ദേ ബസ് !! കെ എസ് ആർ ടി സി യെ ഒന്നടങ്കം ശപിച്ചു കൊണ്ട് ഞാൻ എണീറ്റു .. ബസിൽ കേറിയിരുന്ന് അവർ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി. അവൾ വേറൊരു ബെഞ്ചിൽ തൂണിൽ ചാരി ഇരിക്കുന്നു. അവൻ വലതു കൈ തൂണിൽ ഊന്നി ഇടം കൈ കൈ ഉയർത്തി അവളോട് എന്തോ പറയുന്നു .. ഇനി ഒന്നും പറയാനില്ല എന്നർത്ഥത്തിൽ അവൻ പോകാൻ തിരിഞ്ഞു .. അവൾ പെട്ടെന്ന് അവന്റെ ഇടംകൈയിൽ പിടിച്ചു .അവളുടെ കൈ വിടുവിക്കാൻ അവൻ ദുർബലമായി കൈ വലിക്കുന്നുണ്ടെങ്കിലും അവളുടെ ആ പിടുത്തത്തിൽ തനിക്കുള്ള സന്തോഷം അവന്റെ മുഖത്ത് അമർത്തിവച്ചിട്ടും തെളിയുന്ന ചിരിയിൽ ഉണ്ടായിരുന്നു ..ആളുകൾ നോക്കുന്നത് ഒരു വിഷയമേ അല്ലാതെ അവൾ അവന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചു തനിക്കടുത്തേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു .. അവൻ ഇത്തിരി ബലമായി കൈ വിടുവിച്ചെടുത്തെങ്കിലും പോകാൻ ഉള്ള ഭാവം കണ്ടില്ല .. പക്ഷെ, ആ നിമിഷം വന്ന കൂട്ടുകാരൻ അവന്റെ തോളിൽ പിടിച്ചു അവനെ പിന്തിരിഞ്ഞു നടത്തി.. താടിക്ക് കൈ കൊടുത്തു ഒറ്റക്കിരിക്കുന്ന അവളുടെ ആ നില സങ്കടകരം തന്നെ !!അവൻ പോയ വഴിയിൽ എന്റെ കണ്ണുകൾ തേടി ,തിരികെ വരുന്നുണ്ടോ. .ഇല്ല. .!!
പക്ഷെ ദേ, യാത്ര പറഞ്ഞു പോയ അവളുടെ കൂട്ടുകാരി തിരികെ വരുന്നു.. ഇവൾ പോയില്ലാരുന്നോ !!??മുഖത്തേക്ക് വീണു കിടന്ന അവളുടെ മുടി ഒതുക്കി വച്ച് എന്തോ പറഞ്ഞുകൊണ്ട് കൂട്ടുകാരി അവളോട് ചേർന്നിരുന്നു. .
എന്റെ ബസ് എടുത്തു . .
ഇല്ല, അവനിനിയും തിരികെ വന്നിട്ടില്ല.. !!! അവളവിടെ കാത്തിരിക്കുന്നു !!!

Comments
Post a Comment