മുറുകിയുടഞ്ഞ നിശ്വാസങ്ങൾക്കിടയിൽ
ഒരിത്തിരി നേരം, നാം ഒരുമിച്ച്
ഒരേ ദൂരം പോയിരുന്നു.
പല നേരങ്ങളിൽ, ഒരേ ചിന്തകളിൽ
തീ പടർത്തിയിരുന്നു.
നിന്നെ തൊട്ടു പിൻവാങ്ങിയ
തിരകളിൽ ഞാൻ പലപ്പോഴും
നനഞ്ഞു ചിതറിയിരുന്നു . .
നിന്റെ അസ്തമയങ്ങളിൽ ഞാൻ
സ്വയം പുനർജനിച്ചു കൊണ്ടിരുന്നു.
കണ്ടെടുക്കുന്ന നിമിഷങ്ങളിലൊക്കെയും
ഞാനും നീയുമെന്ന കരകളിൽ
ഒരു വസന്തത്തിന്റെ ഓർമയെ ഒളിപ്പിച്ചിരുന്നു. ..
ഒരേ നേരത്തിന്റെ പല ബാക്കികളിൽ
അറിയാത്ത ദൂരങ്ങളുടെ തുടർച്ചയെ
കൊരുത്തിട്ടിരുന്നു .
ഇനിയുള്ള നിമിഷങ്ങൾ എണ്ണിയെടുത്ത്,
മറുതീരമില്ലാത്തൊരു കാലത്തേക്ക്
ഒരിത്തിരി നേരം നാം ഒരുമിച്ചൊരു
യാത്ര പോകുന്നു.. !!
ഒരിത്തിരി നേരം, നാം ഒരുമിച്ച്
ഒരേ ദൂരം പോയിരുന്നു.
പല നേരങ്ങളിൽ, ഒരേ ചിന്തകളിൽ
തീ പടർത്തിയിരുന്നു.
നിന്നെ തൊട്ടു പിൻവാങ്ങിയ
തിരകളിൽ ഞാൻ പലപ്പോഴും
നനഞ്ഞു ചിതറിയിരുന്നു . .
നിന്റെ അസ്തമയങ്ങളിൽ ഞാൻ
സ്വയം പുനർജനിച്ചു കൊണ്ടിരുന്നു.
കണ്ടെടുക്കുന്ന നിമിഷങ്ങളിലൊക്കെയും
ഞാനും നീയുമെന്ന കരകളിൽ
ഒരു വസന്തത്തിന്റെ ഓർമയെ ഒളിപ്പിച്ചിരുന്നു. ..
ഒരേ നേരത്തിന്റെ പല ബാക്കികളിൽ
അറിയാത്ത ദൂരങ്ങളുടെ തുടർച്ചയെ
കൊരുത്തിട്ടിരുന്നു .
ഇനിയുള്ള നിമിഷങ്ങൾ എണ്ണിയെടുത്ത്,
മറുതീരമില്ലാത്തൊരു കാലത്തേക്ക്
ഒരിത്തിരി നേരം നാം ഒരുമിച്ചൊരു
യാത്ര പോകുന്നു.. !!
Comments
Post a Comment