കെട്ടുപിണയുന്ന
നിഴൽ പോലെയാണ് നീയോർമ്മകൾ..
അകമേ നിലാവിന്റെ നിശബ്ദത.
പുറമെ തിളയ്ക്കുന്ന വേനൽ..
ഇരുണ്ട, വിയർത്ത നിഴലുകൾ. .
കാൽപാടുകൾ പടർന്ന
വഴികളൊക്കെയും നീയെന്നും
ഞാനെന്നും നമ്മളെന്നും. .!!
അടയാളങ്ങൾ...
അടയാളപ്പെടുത്തലുകൾ .
ചതഞ്ഞ ,മുറിഞ്ഞ , പലയോർമ്മകൾ.
ഒഴുകുന്ന ,വഴുക്കുന്ന , നീയോർമ്മകൾ ..
പിന്തിരിഞ്ഞത് ആദ്യം നീയെന്നും ,
പിന്തള്ളിയത് ആദ്യം ഞാനെന്നും...!
കണ്ടെടുക്കാനാവാത്ത ഉത്തരങ്ങൾ..
ഒപ്പം നിറയുന്ന പഴയോർമ്മകൾ ..
നീയെന്നും ..ഞാനെന്നും..
നിഴലെന്നും...
ഇരുവഴി പിരിഞ്ഞ ഇടവഴിയോരങ്ങളിൽ ,
ഇനിയുമുണ്ട് ,
ഇന്നലെകളിൽ മാത്രം നിറയുന്ന
നിഴലോർമ്മകൾ..
നിഴൽ പോലെയാണ് നീയോർമ്മകൾ..
അകമേ നിലാവിന്റെ നിശബ്ദത.
പുറമെ തിളയ്ക്കുന്ന വേനൽ..
ഇരുണ്ട, വിയർത്ത നിഴലുകൾ. .
കാൽപാടുകൾ പടർന്ന
വഴികളൊക്കെയും നീയെന്നും
ഞാനെന്നും നമ്മളെന്നും. .!!
അടയാളങ്ങൾ...
അടയാളപ്പെടുത്തലുകൾ .
ചതഞ്ഞ ,മുറിഞ്ഞ , പലയോർമ്മകൾ.
ഒഴുകുന്ന ,വഴുക്കുന്ന , നീയോർമ്മകൾ ..
പിന്തിരിഞ്ഞത് ആദ്യം നീയെന്നും ,
പിന്തള്ളിയത് ആദ്യം ഞാനെന്നും...!
കണ്ടെടുക്കാനാവാത്ത ഉത്തരങ്ങൾ..
ഒപ്പം നിറയുന്ന പഴയോർമ്മകൾ ..
നീയെന്നും ..ഞാനെന്നും..
നിഴലെന്നും...
ഇരുവഴി പിരിഞ്ഞ ഇടവഴിയോരങ്ങളിൽ ,
ഇനിയുമുണ്ട് ,
ഇന്നലെകളിൽ മാത്രം നിറയുന്ന
നിഴലോർമ്മകൾ..
Comments
Post a Comment