ഒറ്റക്കൊരു കൂടൊരുക്കാറുണ്ട്
ഇടനേരങ്ങളിലെപ്പോഴോ..!
നനഞ്ഞ പക്ഷിചിറകെന്നു
സ്വയം തേടാറുണ്ട് ഉള്ളുരുക്കങ്ങളിലൊക്കെയും..!
പതുങ്ങിയിറങ്ങി വരാറുണ്ടൊരു ലോകം
പതിവില്ലാത്ത കിനാക്കളിൽ..
മറന്ന പലതും
ബാക്കിവയ്ക്കാറുണ്ട്
സ്വയം പെയ്യുന്ന നിമിഷങ്ങളിൽ..!
ചില്ല തോറും പൂത്തിരമ്പാറുണ്ട്
ഒറ്റയെന്നൊരു നേരം മാത്രം..!
തനിയെ ചുറ്റി പിണയുന്നു പിന്നെയും
സ്വയം മെനയുന്ന കൂടിനുള്ളിൽ..!
ഇടനേരങ്ങളിലെപ്പോഴോ..!
നനഞ്ഞ പക്ഷിചിറകെന്നു
സ്വയം തേടാറുണ്ട് ഉള്ളുരുക്കങ്ങളിലൊക്കെയും..!
പതുങ്ങിയിറങ്ങി വരാറുണ്ടൊരു ലോകം
പതിവില്ലാത്ത കിനാക്കളിൽ..
മറന്ന പലതും
ബാക്കിവയ്ക്കാറുണ്ട്
സ്വയം പെയ്യുന്ന നിമിഷങ്ങളിൽ..!
ചില്ല തോറും പൂത്തിരമ്പാറുണ്ട്
ഒറ്റയെന്നൊരു നേരം മാത്രം..!
തനിയെ ചുറ്റി പിണയുന്നു പിന്നെയും
സ്വയം മെനയുന്ന കൂടിനുള്ളിൽ..!
Comments
Post a Comment