എത്രയെത്ര പൂക്കളാണ് നീയെന്നിൽ വിരിയിക്കുന്നത് !!! അവനൊരു കവിത ചൊല്ലുന്നത് പോലെ പറഞ്ഞിട്ട് അവളെ നോക്കി..
അവൾ ചിരിച്ചു..കടൽക്കാറ്റിൽ അവളുടെ മുടിയിഴകൾ പാറി...
അതിലൊന്ന് പോലും വാടരുത്.. കൊഴിയരുത്.. ഞാനില്ലെങ്കിലും.. !!
പ്രണയമുണ്ടെങ്കിൽ.. !
അതുണ്ടാകും.. ഉണ്ടാവണം.. സ്വയം നഷ്ടപ്പെടുത്തിയിട്ടാവരുതെന്ന് മാത്രം.. !!
സ്വയം നഷ്ടപ്പെടുത്തിയില്ലെങ്കിൽ ഞാനെങ്ങനെ പ്രണയം കണ്ടെത്തും? !! അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി...
പ്രണയത്തിൽ നിനക്ക് സ്വയം നഷ്ടപ്പെടാം.. വ്യക്തിയിൽ നഷ്ടപ്പെടരുത്. അത് ആത്മഹത്യക്കു തുല്യമാണ്.. !!
നിന്നിൽ ഞാൻ നഷ്ടപ്പെടില്ലെന്നുറപ്പ്? !!
എന്നിൽ?? ! അവൾ അവന്റെ മിഴികളിലേക്ക് നോട്ടമുറപ്പിച്ചു..
അവൻ തന്റെ കാലിൽ വന്നു തൊടുന്ന തിരകളിലേക്ക് നോട്ടം മാറ്റി..
ആരിലും.. !!
അവർക്കിടയിൽ മൗനം വന്നു നിറഞ്ഞു..
ഇനിയും അറിയണോ അത് ആരെന്ന്?? ! അവന്റെ സ്വരം തങ്ങി നിന്ന മൗനത്തെ മുറിച്ചു..
അവൾ മിണ്ടിയില്ല.. !
അറിഞ്ഞു കൊണ്ട് നീ എന്തിന് വീണ്ടും വീണ്ടും ചോദിക്കുന്നു എന്റെ ഉള്ളിലെ 'അവൾ ' ആരെന്ന്? !!
അവൾ ഇരുകൈകളും മാറിൽ കെട്ടി, അവനെ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു.. "അറിയാതിരിക്കാൻ "..!!
അവൻ അവളുടെ കണ്ണുകളിൽ നിന്ന് രക്ഷപെടാനെന്നോണം വീണ്ടും തിരകളിലേക്ക് നോട്ടം മാറ്റി സ്വയമെന്നോണം പറഞ്ഞു " അറിയേണ്ട... "
അവൾ വീണ്ടും ചിരിച്ചു.. "അറിയേണ്ട.."

Comments
Post a Comment