ഇടയ്ക്കൊക്കെ ജനാലക്കരികിൽ..!
എന്നെ ശ്രദ്ധിക്കാതെ ഉറുമ്പുകൾ നിരനിരയായി പോകാറുണ്ട് ,
എന്റെ വഴിയിൽ നിന്നു ഒഴിഞ്ഞുമാറി , ധൃതിയിൽ..!
മുറ്റത്തൊരു കറുമ്പൻ പൂച്ച അവന്റെ വഴി തടഞ്ഞു നിൽക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് , ഞാൻ ഗൗനിക്കാറില്ലെങ്കിലും..
ഇലകൾ വീണ്ടും പൊട്ടിതളിർത്ത
മുരിങ്ങയുടെ ചില്ലകൾ ചൂട് കൊണ്ട് തളർന്നു മുരളുന്നുണ്ട്, പലപ്പോഴും.!
പല നേരം പലതരം പിന്നാമ്പുറക്കാഴ്ചകൾ
ജനലോരം എത്തുന്നുണ്ട്,
ഒട്ടും പ്രതീക്ഷിക്കാതെ ഇടക്ക് തുള്ളിയിട്ടു പെയ്തു തുടങ്ങുന്ന മഴമേഘങ്ങൾക്കൊപ്പം..
ഇടയ്ക്കൊക്കെ കട്ടിലിൽ തന്നെ..!
തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിന്റെ ഒച്ച മാത്രം ഇറങ്ങി വരും..
മറ്റെല്ലാം നിശബ്ദതയിൽ ആയിരിക്കും..
അപ്പോൾ മാത്രം കിനാവള്ളിയിലൂർന്നിറങ്ങുന്ന ചില ഓർമകൾ പെയ്തു കൊണ്ടിരിക്കും മുറിനിറയെ..
പുറത്തോ അകത്തോ എന്നറിയതെയുള്ള പെയ്ത്തിൽ ഒഴുകിഒഴുകി ഞാൻ മാത്രം അകന്നു പോകുകയും ചെയ്യും..
ഇടക്കൊക്കെ മേശക്കരികിൽ..!
പുസ്തകങ്ങൾ ചിതറി കിടക്കുന്നുണ്ട്..
പലനിറത്തിൽ ചായങ്ങൾ ഉണ്ട്..
ഏറ്റവും ഇഷ്ടപ്പെട്ടൊരു പേജിൽ വെറുതെ വിരലുകൾ തഴുകി മുഴുകി ഇരിക്കാറുണ്ട്..
തെന്നി തെന്നി നിന്നിലേക്ക് കുതറാൻ ശ്രമിക്കുന്ന എന്നെ കുത്തിവരകൾക്കിടയിൽ തളച്ചിടാൻ ശ്രമിക്കാറുണ്ട്..
എഴുതുന്നതെല്ലാം നിന്നിൽ തന്നെ ചെന്ന് അവസാനിക്കുകയും ചെയ്യും..
നാമിടങ്ങളിൽ മാത്രം തളിർത്ത നേരങ്ങളുടെ ഓർമ്മകൾ കൊണ്ടു മാത്രം നനഞ്ഞു കുതിരുന്ന ദിനങ്ങളിലാണ് ഞാനിപ്പോൾ..!

Comments
Post a Comment