ഇഴയടുപ്പങ്ങൾക്ക് ഒരു സാധ്യതയുമില്ലാതിരുന്ന വിദൂരമായ കാലങ്ങളിലിരുന്നാണ് നാം ഒരേ സ്വപ്നങ്ങളെ പകലിരവുകൾക്കൊപ്പം ചേർത്തിരുന്നത്..
സമയ സഞ്ചാര പഥങ്ങൾക്കിപ്പുറം അതേ സ്വപ്നങ്ങളുടെ അർത്ഥതലങ്ങളാണ് നമ്മെയിന്ന് മുഖാമുഖം ചേർത്തു നിർത്തിയിരിക്കുന്നതും.
ഞാൻ വിരൽതൊട്ടു കാട്ടിത്തന്ന ഓരോ ജാലകങ്ങൾക്കുമപ്പുറം നീയും അതേ പാതയിൽ
നിന്റെ മാത്രം ചിന്തകൾക്കൊപ്പം നടന്നിരുന്നു.
ദീർഘ ദൂരം നടന്നവസാനം, കാലങ്ങൾക്കിപ്പുറം ഇരുകരകൾക്കിരുവശം
എത്തി നിൽക്കുമ്പോൾ,
ഒരേ ദിശയിൽ കാണുന്നുണ്ട് നാം കണ്ടുപേക്ഷിച്ച സ്വപ്നങ്ങളുടെ ,
ഇന്നും അവശേഷിച്ചിരിക്കുന്ന ചില വെയിൽ നിഴലുകൾ.
തെളിഞ്ഞും മാഞ്ഞും നമ്മുടെ മുന്നിൽ തന്നെയുണ്ടൊരു മൂവന്തി നേരം.
ചായം കലർന്നൊഴുകുന്ന പോലെയൊരു പുഴ.
തീരത്ത് , നാം ചേർന്നിരുന്നു നെയ്തുകൂട്ടിയ കിനാവലകൾ വീണുകിടക്കുന്ന നീളൻവരാന്തയുള്ളൊരു വീടിന്റെ മണ്ചുവരുകളും..
നിന്റെ നെഞ്ചിൽ,വിയർപ്പിലൊട്ടികിടന്ന നിമിഷങ്ങളുടെ കിതപ്പാറാത്ത ആ ഒറ്റമുറി വീടിന്റെ നിഴലോർമ്മകളിലാണ് നാമിന്ന് നമ്മെ തിരഞ്ഞു ചെന്നെത്തിയിരിക്കുന്നത്.
ഒരേ കാലങ്ങളിൽ,
ഒരേ നേരങ്ങളിൽ,
ഒരേ നിറങ്ങളിൽ,
ഒരേ വിചാരങ്ങളിൽ,
എത്രയെത്ര ദൂരങ്ങളിലേക്കാണ് നാം
പരസ്പരം തിരിച്ചറിയാതെ യാത്ര ചെയ്തിരുന്നത്..
ഓരോ യാത്രയുടെ ഇടനേരങ്ങളിലും
നീയോ ഞാനോ കാത്തു നിന്നിട്ടുണ്ടാവുമായിരുന്ന വഴികൾ പക്ഷെ നാമെന്നൊരു ദൂരത്തേക്ക് എത്തിച്ചേർന്നിരുന്നില്ല.
നമുക്ക് വേണ്ടി പിന്നീടെപ്പോഴോ വൈകിയെത്തിയ സായാഹ്നങ്ങളിൽ ഒരുമിച്ചിരുന്ന്, ഒറ്റയ്ക്ക് കണ്ടുപേക്ഷിച്ചു പോന്ന സ്വപ്നങ്ങളുടെ ചില്ലുതരികൾ കണ്ടെത്തി ചേർത്തു വച്ച്, ഒരിക്കൽ കൂടി മറ്റൊരു കിനാക്കാലത്തെ നമുക്ക് തിരികെ വിളിക്കാം.
ഓർമ്മകളിൽ കണ്ടു നിറഞ്ഞു മറഞ്ഞതിനെയെല്ലാം നമ്മുടെ മാത്രം മണ്ണിലേക്ക് പെയ്തിറക്കാം..

Comments
Post a Comment