അവൾ അവന്റെ മുഖത്തു നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.അവൻ ഒന്നും മിണ്ടാതിരിക്കുകയാണ്. അവൾക്ക് ക്ഷമകെട്ടു തുടങ്ങി.
"നീ എന്തെങ്കിലും ഒന്നു പറയുന്നുണ്ടോ?! അവളെന്തു പറഞ്ഞു?! "
"അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. ഒരേ ഒരു കണ്ടീഷൻ ഉള്ളു.."അവൻ ഒന്നു നിർത്തി. അവൾ ആകാംക്ഷയോടെ അവനെ നോക്കി.
"ഭാര്യാഭർത്താക്കന്മാർ എന്ന ബന്ധം ഉപേക്ഷിക്കാൻ പാടില്ല. അതിന്റെ ഉത്തരവാദിത്തങ്ങൾക്കോ കരുതലുകൾക്കോ മാറ്റം വരാൻ പാടില്ല" അവൻ പറഞ്ഞു നിർത്തി. അവൾ ഒന്നു നിശ്വസിച്ചിട്ട് അവനെ നോക്കി. അവൻ മറ്റെങ്ങോ നോക്കി ഇരിക്കുകയാണ്. അവളും ഒന്നും മിണ്ടിയില്ല. അവളുടെ പ്രതികരണം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് അവൻ അവളെ നോക്കി. വിരലുകൾ പിണച്ചും അഴിച്ചും അവൾ അങ്ങനെ തന്നെ ഇരിക്കുന്നു.
"ഉം..?! " അവൻ ചോദിച്ചു.
"അവൾക്ക് എന്തെങ്കിലും റിലേഷൻഷിപ്പ് ഉണ്ടെന്ന് പറഞ്ഞോ?!" അവൾ ആ ഇരുപ്പിൽ നിന്നു മുഖമുയർത്താതെ അവനോട് ചോദിച്ചു.
"അങ്ങനെ ഒന്നുണ്ടെങ്കിലെ ഇതിനു സമ്മതിക്കൂ എന്നുണ്ടോ?! "
"വിവാഹ ബന്ധം നിലനിന്നു പോകുന്നത് തന്നെ ഒരാൾ മറ്റൊരാളുടെ സ്വന്തം എന്ന പോസ്സസീവ്നെസ് കൊണ്ടാണ്. അതിനു പങ്കു പറ്റാൻ മറ്റൊരാളെ അനുവദിക്കണം എന്നുണ്ടെങ്കിൽ അത്ര വലിയ മനസ് ഉണ്ടാവണം. അവൾ അത്ര മാത്രം പുരോഗമന ചിന്തയുള്ളവൾ ആണെന്ന് ഇത്ര കാലത്തിനിടക്ക് എനിക്ക് തോന്നിയിട്ടില്ല. അപ്പോൾ പിന്നെ...." അവൾ തർക്കിച്ചു.
"എനിക്ക് അറിയില്ല..ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറഞ്ഞില്ല." അവൻ അലസമായി പറഞ്ഞു.
"പിന്നെ?! "
"ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല.."
"ഉം.."അവൾ എന്തോ ആലോചനയോടെ മൂളി.
"നിനക്കെന്താ ഇപ്പോൾ പ്രശ്നം, എല്ലാവരുടെയും അനുവാദവും അനുഗ്രഹവും വാങ്ങിയെ ഈ ബന്ധം തുടരാൻ പറ്റൂ എന്നാണോ?!" അവന്റെ ചോദ്യം കേട്ടിട്ട് അവൾ ഒന്നും മിണ്ടാതെയിരുന്നു.
"ഈ ഇഷ്ടവും സ്നേഹവും പ്രണയവും ഒക്കെ ആർക്കും ആരോടും തോന്നാവുന്ന കാര്യമാണ്. വിവാഹം അങ്ങനെ ഉള്ള സ്വാതന്ത്ര്യത്തെ അനുവദിക്കില്ല എന്നുള്ളത് സത്യമായിരിക്കാം.അതു കൊണ്ട് അങ്ങനെ തോന്നലുകൾ ഉണ്ടായാൽ അതൊക്കെ അടക്കി പിടിച്ച് ജീവിക്കാൻ ആളുകൾ ശ്രമിക്കും.അല്ലെങ്കിൽ രഹസ്യമായി അതുമായി മുന്നോട്ട് പോകും..പക്ഷെ.."അവൻ നിർത്തിയിട്ട് അവളെ നോക്കി. അവൾ അതേ ഇരിപ്പാണ്. അവൻ തുടർന്നു.
"പക്ഷെ, തോന്നിപ്പോയത് മായ്ച്ചു കളയാൻ പറ്റുമോ?! തോന്നിപ്പോയില്ലേ..?! "
"അവൾ സമ്മതിക്കില്ല എന്നു പറഞ്ഞിരുന്നെങ്കിലോ?!" അവൾ അവനെ നോക്കി.
"അവളുടെ സമ്മതം വേണമെന്ന് നിനക്കായിരുന്നില്ലേ നിർബന്ധം?" എനിക്ക് എന്തായാലും മാനേജ് ചെയ്യാൻ പറ്റുമായിരുന്നു."അവൻ ചിരിച്ചു. അവളുടെ മുഖം കടുത്തു.
"അതൊരു തരം ചീറ്റിങ് അല്ലെ. ?!അവളെ ഞാൻ ഇന്നും ഇന്നലെയും അറിഞ്ഞു തുടങ്ങിയതല്ല. ഒരിക്കൽ അവൾ അറിയുമ്പോൾ തോന്നില്ലേ, കൂടെ നിന്നു ചതിച്ചെന്ന്.അതൊഴിവാക്കണ്ടേ?! "
"എന്നാൽ അവൾ സമ്മതം അല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ തമ്മിൽ ഉള്ളത് ഞാൻ അവസാനിപ്പിക്കാമായിരുന്നു..അത് മതിയാരുന്നോ നിനക്ക്..?!" അവനു ദേഷ്യം വന്നു. അവൾ കടുത്ത മുഖത്തോടെ അവനെ തറപ്പിച്ചു നോക്കി.
"അല്ല പിന്നെ..എല്ലാം നോക്കിയിട്ടൊന്നും പ്രേമിക്കാൻ പറ്റില്ല..അങ്ങനെ ആരും പ്രേമിച്ചിട്ടുമില്ല ഈ ലോകത്ത്. ഉണ്ടെങ്കിൽ നീ പറഞ്ഞു താ.ഞാൻ പോയി അന്വേഷിച്ചിട്ട് വരാം.."അവൻ അവളെ നോക്കി.
"നിനക്ക് എല്ലാം തമാശ ആണ്.."അവൾ മുഖം വീർപ്പിച്ചു. അവൻ ഇരുന്നിടത്തു നിന്ന് എണീറ്റ് വന്ന് അവളിരുന്ന കട്ടിലിൽ അവളുടെ അടുത്ത് ഇരുന്നു. അവൾ എണീറ്റ് ഭിത്തിയിൽ ചാരി ഇരുന്നു.
"നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ എനിക്ക് ആവില്ല.ചില ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ഉണ്ടാവില്ല.ചോദ്യം ചോദിക്കുമ്പോൾ അത് കൂടി നീ ആദ്യം അംഗീകരിക്ക്.."അവൾ ഒന്നും മിണ്ടിയില്ല.
അവനും ഭിത്തിയിൽ ചാരി അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു. അവൾ തിരിഞ്ഞ് അവനോട് എന്തോ ചോദിക്കാൻ ഒരുങ്ങി. അവൻ പെട്ടെന്ന് വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകളിൽ തൊട്ടു അത് തടഞ്ഞു. " ഇനി ചോദ്യങ്ങൾ ഒന്നും വേണ്ട.തൽക്കാലം,നീ എന്നെ മാത്രം സ്‌നേഹിച്ചു കൊണ്ടിരിക്ക്. നമ്മളെ കുറിച്ചു മാത്രം ചിന്തിച്ചാൽ മതി." അവൾ മുഖം ചുളിച്ചു കൊണ്ട് അവന്റെ കൈ എടുത്തു മാറ്റിയിട്ട് അവനെ നോക്കി.
"നിന്നെ മാത്രം സ്നേഹിക്കാനോ. അതെന്താ, നിനക്ക് മാത്രം മതിയോ ഈ രണ്ടും കൂടി ഉള്ള മാനേജ്‌മെന്റ്..?! എനിക്കും അത് പറ്റും..അതുകൊണ്ട് നീ മാത്രം മതിയോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ.."അവൾ അവനെ നോക്കി ചുണ്ട് കോട്ടി.
"കൊല്ലും ഞാൻ.."അവൻ പെട്ടെന്ന് ഒരു കൈ അവളുടെ തോളിൽ കൂടി ഇട്ട് അവളെ ദേഹത്തേക്ക് ചേർത്തിട്ട് മറ്റേ കൈ അവളുടെ കഴുത്തിൽ അമർത്തി.ചുണ്ടുകൾ അവളുടെ ചെവിക്കടിയിൽ ഉരസി കൊണ്ട് അവളുടെ കഴുത്തിൽ കൈ ഒന്നു കൂടി അമർത്തി അവളെ നോക്കി.
"തൽക്കാലം നീ എന്നെ മാത്രം പ്രേമിച്ചാൽ മതി. "
"എനിക്ക് മടുത്താലോ?! "അവൾ കണ്ണുകൾ അടച്ചിരുന്നു കൊണ്ട് ചോദിച്ചു.
"മടുക്കാതെ ഞാൻ നോക്കിക്കോള്ളാം..അത് പോരെ?!" അവൻ കുസൃതിയോടെ അവളുടെ കഴുത്തിൽ വിരലുകൾ കൊണ്ട് തഴുകി.
"ഞാൻ ഒന്നൂടെ ഒന്ന് ആലോചിക്കട്ടെ.."അവൾ കണ്ണു തുറക്കാതെ ചിരിച്ചു..

❤️❤️😘😘
ReplyDelete