ഒരേ ആകാശത്തിന്റെ രണ്ടതിരുകളിൽ നിന്നൊരേ കാലത്തേക്ക് പടർന്നു കയറിയ വേരുകൾ പോലെ,
പലപ്പോഴായി നാം തിരഞ്ഞ നേരങ്ങൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങിയൊരു ചെറു കാലമായിരുന്നു ആ യാത്ര..!
ഒരു തീർത്ഥയാത്ര പോലെ തെളിഞ്ഞതും ഭാവാത്മകവും!!
ഇടക്കൊരു വഴിയമ്പലത്തിൽ കുറച്ചു നേരമിരുന്ന നേരത്തിലാണ്
നിന്റെ മാത്രം എന്നു നീ എന്നെ മുകർന്നത്.
പിന്നെ നീ പെട്ടെന്ന് നമ്മുക്ക് പുറകിലെ ശില്പങ്ങളിൽ കൊത്തി വൈക്കപ്പെട്ട പ്രണയത്തെകുറിച്ചു വാചാലനായി. നിറയെ നിരന്ന ശില്പങ്ങളുടെ തണുത്ത, തടകെട്ടിയ നിശ്വാസം നിറഞ്ഞ ആ ഇരുണ്ട ഇടനാഴി പ്രണയത്തിന്റെ മറ്റൊരു ഭക്തി കാലത്തിന് വേദിയാകുന്നത് പോലെയാണെനിക്ക് അപ്പോൾ തോന്നിയത്.
ദൈവങ്ങൾക്ക് ആകാമെങ്കിൽ നമുക്ക് എന്ത് കൊണ്ട് ആയിക്കൂടെന്നു ചോദിച്ചുകൊണ്ട് ശിവപാർവതിമാരുടെ പാദങ്ങളോട് ചേർത്തു നിർത്തി ചുംബിച്ചത് എന്നെ തെല്ലൊന്നുമല്ല പരിഭ്രമിപ്പിച്ചത്.
പരമശിവന്റെ ഇടംകൈയിൽ അമർന്നിരുന്നു പാർവതിദേവിയപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
പ്രണയം മാത്രമേ ദൈവങ്ങൾക്ക് മതമായുള്ളൂ എന്നു പറഞ്ഞെന്നെ നീ ആശ്വസിപ്പിച്ചു. !!
അതുവരെ എത്തിച്ചേർന്നത് ആ ഒരു നിമിഷത്തേക്ക് മാത്രമായിരുന്നു എന്ന്
നിന്റെ ചുണ്ടുകളുടെ ഇളംചൂടെന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.!
നന്നായിട്ടുണ്ട് മൻഷ്യത്തി 🖤🌺
ReplyDeleteമനോഹരം
ReplyDeleteThank you 😇❤️
Delete❤️
ReplyDelete