അതായിരുന്നു കാഴ്ച..
ജീവിതാന്ത്യത്തോളം എന്നെ പിന്തുടരാൻ
പോകുന്ന കാഴ്ച !
ഞാനെന്ന ഭാവത്തെ ഉള്ളിൽ നിന്നു വലിച്ചു
പുറത്തിട്ടൊരു കാഴ്ച !
ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിനൊപ്പവും,
ഓരോ വറ്റിനൊപ്പവും കുറ്റബോധത്തിന്റെ കയ്പ്പുരസത്തോടെ അലിഞ്ഞു ചേരാൻ പോകുന്ന നീറ്റലുള്ള ഒരു ഓർമ്മയും അതേ കാഴ്ച തന്നെയാകും.
ഭൂതകാലത്തിൽ നിന്ന് വിളിച്ചുണർത്തി വർത്തമാനത്തിനൊപ്പം ഭാവിയിലേക്കെന്നെ പിന്തുടരാൻ പോകുന്നൊരു കാഴ്ച !
ഉണ്ടുനിറഞ്ഞവന്റെ അഹന്തയുടെ എച്ചിൽക്കൂനയിൽ നിന്നൊരു വറ്റുവാരി, പൊടി തട്ടി വിശപ്പടക്കുന്നൊരു വാർധക്യം..
നമുക്ക് ഭ്രാന്തനെന്ന പേരിട്ടു വിളിക്കാം,
അറപ്പോടെ ആട്ടിയോടിക്കാം..
ഭ്രാന്ത് തന്നെയാണ്, വിശപ്പിന്റെ ഭ്രാന്ത്..
മുഷിഞ്ഞൊരു ഭാണ്ഡക്കെട്ടിൽ
ഒരു ജന്മത്തിന്റെ അവസാനം ചുരുക്കി എഴുതി, വഴിയരികിൽ
ഉപേക്ഷിക്കപ്പെട്ട വർദ്ധക്യമെന്ന ഭ്രാന്ത്..

Comments
Post a Comment