ചവിട്ടിയമർത്തപ്പെട്ട നിലവിളികൾക്കപ്പുറം
ലോകം പ്രതിഷേധിക്കുകയായിരുന്നു.
അക്രമത്തിനെതിരെ, ബലാത്സംഗത്തിനെതിരെ,
പുറംതള്ളപ്പെടലിനെതിരെ,
നിർത്താതെ.. നിർത്താതെ..
ഉയർന്നു മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കപ്പുറം
പ്രസംഗവേദികൾക്കപ്പുറം
ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമപ്പുറം
ഇരുണ്ട ഇടങ്ങളിൽ , ഇടവഴികളിൽ
അടഞ്ഞ വാതിലുകൾക്കും, ജയിലഴികൾക്കുമുള്ളിൽ,
നിലവിളികളും പ്രതിഷേധങ്ങളും ദുർബലമായികൊണ്ടിരുന്നു..
ചവിട്ടിയമർത്തപ്പെട്ടു കൊണ്ടേയിരുന്നു...

Comments
Post a Comment