നീ ,അവളാൽ മാത്രം അടയാളപ്പെടുത്തിയ അതിരുകളുടെ കാവൽക്കാരൻ ..
കാലങ്ങളായി കണ്ടെടുക്കപ്പെടാതിരുന്ന
നിന്റെ നോവിനെ അറിയാനുള്ളവൾ..
വിങ്ങിയിടറുന്ന വേദനയോടെ
നീണ്ടു കൂർത്തൊരു വിരൽ നഖം പോലെ
അവളെ നീ, നിന്റെ നെഞ്ചിൽ കൊരുത്തിടും.
അവളുടെ മിഴിയിലെ
നനഞ്ഞു പടർന്ന കരിമഷിനോട്ടങ്ങളിൽ
അലിഞ്ഞു നീ ഇല്ലാതെയാവും..
കനൽ പൂക്കുന്ന നിശ്വാസങ്ങളിൽ
നീ, കടപുഴകിയൊഴുകും ..
ചുംബനങ്ങളുടെ ഭ്രാന്തവേഗങ്ങളിൽ
നിന്റെ ഉള്ളിൽ ഉയിരിടുന്ന പ്രണയത്തിന്റെ അവസാനത്തെ നീരൊഴുക്കിനും അവൾ തടയിടും ..
അവളുടെ കടലാഴങ്ങളിൽ തടുക്കാനാവാത്ത നിസ്സഹായതയായി
നീ അടർന്നു വീഴും. .
വിയർത്ത, അവളുടെ മൂക്കിൻതുമ്പിലെ
ഒരു തുള്ളിയിൽ നീ നിന്നെ സ്വയം നഷ്ടപ്പെടുത്തും..
ഇടം കഴുത്തിൽ അവളുരുമ്മിയ നീറുന്ന ചുവപ്പിൽ നീ വീണ്ടും വീണ്ടും
സ്വയം തിരഞ്ഞു കൊണ്ടിരിക്കും ..
അവളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നയിടത്തെല്ലാം
നീ പിന്നെയും പൊട്ടിമുളക്കും..
പിന്നോട്ടില്ലാത്തവിധം നീ നിന്റെ വഴികളെ
മറന്നു തുടങ്ങും .
അവളെന്നെ വാക്കിൽ സ്വയംകൊരുത്ത്
നീ നിന്നെ തിരികെ വിളിക്കും.
ഇനി നീ, അവളാൽ മാത്രം അടയാളപ്പെടുത്താൻ
വിധിക്കപ്പെട്ട
അതിരുകളുടെ കാവൽക്കാരൻ..
കാലങ്ങളായി കണ്ടെടുക്കപ്പെടാതിരുന്ന
നിന്റെ നോവിനെ അറിയാനുള്ളവൾ..
വിങ്ങിയിടറുന്ന വേദനയോടെ
നീണ്ടു കൂർത്തൊരു വിരൽ നഖം പോലെ
അവളെ നീ, നിന്റെ നെഞ്ചിൽ കൊരുത്തിടും.
അവളുടെ മിഴിയിലെ
നനഞ്ഞു പടർന്ന കരിമഷിനോട്ടങ്ങളിൽ
അലിഞ്ഞു നീ ഇല്ലാതെയാവും..
കനൽ പൂക്കുന്ന നിശ്വാസങ്ങളിൽ
നീ, കടപുഴകിയൊഴുകും ..
ചുംബനങ്ങളുടെ ഭ്രാന്തവേഗങ്ങളിൽ
നിന്റെ ഉള്ളിൽ ഉയിരിടുന്ന പ്രണയത്തിന്റെ അവസാനത്തെ നീരൊഴുക്കിനും അവൾ തടയിടും ..
അവളുടെ കടലാഴങ്ങളിൽ തടുക്കാനാവാത്ത നിസ്സഹായതയായി
നീ അടർന്നു വീഴും. .
വിയർത്ത, അവളുടെ മൂക്കിൻതുമ്പിലെ
ഒരു തുള്ളിയിൽ നീ നിന്നെ സ്വയം നഷ്ടപ്പെടുത്തും..
ഇടം കഴുത്തിൽ അവളുരുമ്മിയ നീറുന്ന ചുവപ്പിൽ നീ വീണ്ടും വീണ്ടും
സ്വയം തിരഞ്ഞു കൊണ്ടിരിക്കും ..
അവളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നയിടത്തെല്ലാം
നീ പിന്നെയും പൊട്ടിമുളക്കും..
പിന്നോട്ടില്ലാത്തവിധം നീ നിന്റെ വഴികളെ
മറന്നു തുടങ്ങും .
അവളെന്നെ വാക്കിൽ സ്വയംകൊരുത്ത്
നീ നിന്നെ തിരികെ വിളിക്കും.
ഇനി നീ, അവളാൽ മാത്രം അടയാളപ്പെടുത്താൻ
വിധിക്കപ്പെട്ട
അതിരുകളുടെ കാവൽക്കാരൻ..
Comments
Post a Comment