ഒരു ജനൽ ചതുരത്തിലൂടെ ഞാൻ കാണുന്ന പുതിയ കാഴ്ചകളാണ് ഓരോ യാത്രയും. അലഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന മനസിന്റെ ചിന്തകളെ നിസ്സംശയം
അഴിച്ചു വിടാൻ ഓരോ കാഴ്ചയിലേക്കും എന്റെ ജനാല വാതിലുകൾ തുറക്കപ്പെടും..
എനിക്ക് വേണ്ടി ഞാൻ മാത്രം കണ്ടെത്തുന്ന നിമിഷങ്ങളുടെ സന്തോഷം..
ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാൻ ചിലപ്പോൾ പുതിയ ചില ചിരികൾ, മുഖങ്ങൾ, ബന്ധങ്ങൾ, മൗനമായ യാത്രാമൊഴികൾ;
യാത്രകൾ അങ്ങനെ പലതും സമ്മാനിക്കും..
ചിലതിലൊക്കെയും എന്നന്നേക്കുമായി മനസ് അങ്ങനെ കൊരുത്തു കിടക്കും.
ഓരോ യാത്രക്കും അവസാനം പുതിയ ഒന്നിലേക്ക് മനസ് നിശബ്ദമായി
സഞ്ചരിച്ചു തുടങ്ങും..
ഒറ്റക്കോ കൂട്ടായോ എന്നതിലല്ല, എന്ത് നൽകുന്നു എന്നതിൽ ആണ് ഓരോ യാത്രയുടെയും അർത്ഥം..
ഇനിയും കാലങ്ങൾ കഴിയുമായിരിക്കും, ഞാൻ എന്നെ കാണുന്ന പുതിയൊരു യാത്രക്ക്,പുതിയൊരു തേടിപ്പോകലിന്..
പക്ഷെ,ഈ നിമിഷം,
അത് മാത്രമാണെന്റെ ലോകം..
ഞാൻ മാത്രമാണ്,
ഈ നിമിഷത്തിന്റെ ഉടമയും ..

Comments
Post a Comment