മൗനം കൊണ്ട് മുറിവേൽക്കുന്ന
നിമിഷങ്ങളോരോന്നും അവളെഴുതുന്ന അകലങ്ങൾക്ക് ആഴം കൂടും..
സ്വയം മറന്നുവച്ചയിടങ്ങളിൽ നിന്ന് കണ്ടെടുക്കാനാവാത്ത വിധമവൾ
ഇഴ പിരിഞ്ഞു കൊണ്ടിരിക്കും..
തിര തീർന്നൊരു കടൽ സ്വയം ചുരുങ്ങി,
മടങ്ങുന്ന പോലെയാകുമത്..
വരണ്ട ഉപ്പുകാറ്റുള്ളയിടങ്ങളിൽ മാത്രമവൾ ഇടയ്ക്കിടെ വെളിപ്പെടാം,
തീർച്ചയില്ലാത്ത വിധം..
നിറഞ്ഞു പെയ്തിരുന്നൊരു നാൾ
ഉരുകിയുറഞ്ഞു പോയത് പോലെയുമാകാം..
നീണ്ട, ഇരുണ്ട ദിനങ്ങളിലൊന്നിൽ,
നിറനിലാവോർമ്മകൾ ബാക്കിയില്ലാത്ത വിധം, അവൾ തെളിഞ്ഞു മറയാം..
ഓർമിച്ചു കൊള്ളൂ ,

Comments
Post a Comment