"പിന്നെ എന്തു കൊണ്ട് അത്ര വലിയ കാലമൊന്നും പരിചയമില്ലാത്ത ഞാൻ"?! അവൾക്കെതിരെ ഇരുന്ന അവൻ ചോദിച്ചു കൊണ്ട് അവളെ നോക്കി.
"പരിചയത്തിന്റെ കാലയളവിൽ അല്ലല്ലോ ബന്ധങ്ങളും അവയുടെ നിലനിൽപ്പും".!! അവൾ ഇടതു കൈയിലിരുന്ന വൈൻ ഗ്ലാസിന്റെ ചുറ്റും കൈ കൊണ്ട് വെറുതെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
"പിന്നെ"?!
"വ്യക്തമായി വിവരിക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ കാണും, ഉത്തരമില്ലാത്തവ"!!
"അപ്പോൾ ഇതു വരെ പരിചയിച്ചവരിൽ നിന്നും എനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്നല്ലേ"?! അവൻ കണ്ണിറുക്കി.
"എന്നു ഞാൻ പറഞ്ഞില്ല"!!അവൾ ചിരിച്ചു.
"ഉം...പക്ഷെ,എന്താണെന്ന് അറിയില്ല, ആദ്യം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്"..!!അവൻ അവളെ നോക്കി ആലോചനയോടെ പറഞ്ഞു.
"എന്തേ"?!!
"തന്നെ മനസിലാക്കാൻ എന്തോ, വലിയ ബുദ്ധിമുട്ടാണ്".!!അവൻ ഒരു നിരാശ ഭാവം മുഖത്തു വരുത്തി.
"പൂർണ്ണമായി മനസിലാക്കി കഴിഞ്ഞാൽ പരസ്പരമുള്ള ആകാംക്ഷകളും കൗതുകങ്ങളും എല്ലാം തീരും എന്നാണല്ലോ"?! അവൾ ഗൂഢമായി ചിരിച്ചു.
"അത് ആയിരിക്കാം..പക്ഷെ..എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു" !!അവൻ പറഞ്ഞത് കേട്ട് അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
"സ്ത്രീകളുടെ കണ്ണുകളിലേക്ക് വെറുതെ ഇങ്ങനെ നോക്കിയിരുന്നാൽ അവരെ കണ്ണാടി പോലെ മനസിലാക്കാം എന്ന്"..!!
"ഇപ്പോൾ ആ അഹങ്കാരം ഇല്ല"?!
"തന്നെ കണ്ടതിനു ശേഷം അത് നഷ്ടപ്പെട്ടു"!അവൾ അത് കേട്ട് പൊട്ടിച്ചിരിച്ചു.
"എത്ര ആഴത്തിലേക്ക് ഇറങ്ങി ചെന്നാലും ഒന്നും കണ്ടെത്താൻ കഴിയാത്ത നിഗൂഢത ആണ് തന്റെ കണ്ണുകൾക്ക്".!! അത് കേട്ട് അവൾ
അഭിവാദ്യം ചെയ്യുന്നത് പോലെ കൈയിലിരുന്ന വൈൻ ഗ്ലാസ് അവന്റെ നേരെ ഉയർത്തി.
"ഞാൻ ഒരു സത്യം പറഞ്ഞതാണ്".!!
"ആ സത്യത്തെ ഞാൻ അംഗീകരിക്കുന്നു"..!!
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.
Comments
Post a Comment