അതേ, ഞാൻ തനിച്ചാണ്..
അവസാന അതിരും കെട്ടഴിഞ്ഞു മാഞ്ഞുപോയ വർത്തമാനനേരങ്ങളിൽ..
നനഞ്ഞു കുതിർന്ന പുലരികളിൽ
അലിഞ്ഞമർന്ന ആലിംഗനത്തിന്റെ
അടയാളങ്ങളിൽ..
കാണട്ടെ നിന്നെയെന്നു കൗതുകം പൂണ്ട നഗ്നനേരങ്ങളുടെ നക്ഷത്ര രാവുകളിൽ..
ഉരുകിയൊലിച്ച തപ്ത നിശ്വാസങ്ങളുടെ
വേലിയേറ്റങ്ങളിൽ..
അവസാനതുള്ളിയുമെന്നപോൽ കോർത്തുപിണഞ്ഞ ചുംബനകളുടെ ശ്വാസം മുട്ടിയ പിടച്ചിലിൽ..
വിരൽത്തുമ്പിനാൽ ഉടലിൽ കളം വരച്ചിറങ്ങുന്ന തേടലുകൾക്കാവസാനം തളർന്നടിയുന്ന മയക്കങ്ങളിൽ..
ചൂടെന്നും തണുപ്പെന്നും മാറി മാറി പുതപ്പിച്ച പകലിരവുകളിൽ..
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാമെന്ന നേരങ്ങളുടെ ഓർമ്മകൾക്കൊപ്പം ഞാൻ തനിച്ചാണ്.
Comments
Post a Comment