എനിക്ക് നീ എഴുതാത്ത കത്തുകളെക്കാൾ,
നമുക്കിടയിൽ പൂക്കുന്ന പ്രണയ വസന്തങ്ങളുടെ ഓർമകളെയാണ് ഞാൻ ഇടയ്ക്കിടക്ക് തുറന്നു വായിക്കുന്നത്.
ഓരോ വരികളിലും, നിന്റെ വാക്കിനാലും നോക്കിനാലും പതിഞ്ഞു പോയ പ്രണയത്തിന്റെ മത്തു പിടിപ്പിക്കുന്ന സുഗന്ധനിമിഷങ്ങൾ ആണത്.
നിന്റെ വിരലുകളാൽ തിണർത്ത അടയാളങ്ങളെ
അടർന്നു വീണ ഇതളുകൾ പോലിടയ്ക്കിടക്ക് ഞാനെന്റെ വിരസനേരങ്ങളിൽ
എണ്ണി നോക്കാറുണ്ട്.
അവസാനം നാം കണ്ട സന്ധ്യയുടെ പടിവാതിലിൽ നിന്നിനി നീയെത്തുന്ന നേരത്തെക്കുള്ള ദൂരത്തെ അളന്നു വയ്ക്കുകയാണെപ്പോഴും ഞാൻ,
നീ തൊട്ടു പൂക്കാൻ ഒരുങ്ങുന്നൊരു കടമ്പു മരം പോലെ..
Comments
Post a Comment