അതുവരെയുണ്ടായിരുന്ന എന്തിൽ നിന്നോക്കെയോ അപ്രതീക്ഷിതമായി ഇറങ്ങി പോരുന്ന വഴിയായിരുന്നു ഞാൻ.
ആദ്യമായി ഒറ്റക്ക് ഇറങ്ങി തിരിച്ച യാത്രയും അത് മാത്രമായിരുന്നു.
വളരെ അടുത്തൊരു നഗരത്തിലേക്ക് എന്നെ ക്ഷണിക്കുന്ന നീണ്ട റോഡുണ്ട് മുന്നിൽ.
കൈയിൽ അതു വരെ ഉള്ള ജീവിതം വാരി കെട്ടിയ മൂന്നേ മൂന്ന് ബാഗുകളും.
അത്രയും ചെറിയ ജീവിതമാണ് സ്വന്തമായി ഉണ്ടായിരുന്നത് എന്ന് ആ ബാഗുകൾ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
അതേസമയം ,അവ ഭാരമില്ലായ്മ കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ടുമിരുന്നു.
എത്ര ദൂരം പോകണം എന്നതിനെ കുറിച്ചു അറിവില്ലെങ്കിലും
തിരഞ്ഞെടുക്കാൻ മറ്റൊന്നുമില്ല എന്ന സാധ്യതക്ക് വഴി തെളിച്ചു ഞാൻ മുന്നേ നടന്നു.
ഭൂതകാലത്തിന്റെ ഇടുങ്ങിയ ശ്വാസം പേറിയൊരു ശവമഞ്ചം എനിക്ക് പുറകിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നു.
അപ്പോൾ പെയ്തു തുടങ്ങിയ മഴയിൽ ഓർമകളുടെ മരവിപ്പ് അലിഞ്ഞു തുടങ്ങിയിരുന്നു.
പുറകിൽ മാഞ്ഞു തുടങ്ങിയ വഴിയിലേക്ക് അവ ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു !!
nice one
ReplyDelete