കാമം കത്തുന്ന ചൂടായിരുന്നു
തഴുകിയ കൈകളിലെ വാത്സല്യം
എന്നവൾ അറിഞ്ഞിരുന്നില്ല.
മധുരം കിനിഞ്ഞ വാക്കിനും നോക്കിനുമവൾ
വിളിച്ച പേര് ചെറിയച്ഛനെന്നായിരുന്നത്രെ !!
വീർത്തു പൊന്തുന്ന കാമത്തെയടക്കാൻ,
കൊഞ്ചിച്ചു കൊണ്ടുനടന്നു
കൊന്നുകളയുമെന്ന്,
പൂമ്പാറ്റ ചിറകു മുളച്ച കുഞ്ഞുസ്വപ്നങ്ങളുടെ
അരികുകളിൽ പോലുമവൾ കണ്ടു കാണില്ല.
കുഞ്ഞുമാറിലും തുടയിടുക്കിലും തെന്നിമാറുന്ന
തൊട്ടുനോക്കലുകളെ
കാമമെന്നു വായിക്കാൻ മാത്രം
ഉൾപ്രേരണകളില്ലാത്ത, വിടരാൻ വിതുമ്പിയ
പൂവായിരുന്നവൾ..
കൈപിടിച്ച് കൂടെ നടത്തിയ
വിരലുകളവളുടെ രോദനങ്ങളെ
ഞെരിച്ചമർത്തുമ്പോഴും,
പുറത്തേക്കുന്തിയ കാഴ്ചയിലവളുടെ
ചെറിയച്ഛനപ്പോഴും ചിരിച്ചിരുന്നു..
അർത്ഥമറിയാത്ത മുരൾച്ചകളിൽ അവളപ്പോഴുമാ താരാട്ടു പാട്ടിനെ തേടിയിരിക്കാം…
Comments
Post a Comment