മാർട്ടിൻ ചേട്ടൻ…
വെറും രണ്ടാഴ്ചത്തെ പരിചയം മാത്രം..പക്ഷെ, ഇത്ര വലിയൊരു ജീവിതം ഉണ്ടായിട്ടും ആ പരിചയപ്പെടൽ ചേട്ടന് പത്തുമുപ്പതിനാല് വർഷങ്ങൾ ഉണ്ടായിരുന്ന ജീവിതത്തിന്റെ അവസാന നാളുകളിൽ ആയിപ്പോയത് എന്ത് വിധിയാണെന്ന് അറിയില്ലല്ലോ.. രണ്ടാഴ്ച കൊണ്ട് രക്തബന്ധത്തേക്കാൾ വലിയൊരു ആത്മബന്ധവും അതിന്റെ വേദനയും അവശേഷിപ്പിച്ചു, ഒരു വാക്ക് പോലും പറയാതെ അതെന്തൊരു പോക്കായിരുന്നു..?!!!രണ്ടാളും പത്തനംതിട്ടക്കു വാ, നമുക്കവിടെ അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു പോയിട്ട് ഞങ്ങൾക്ക് അതിനൊരു അവസരം കൂടി തരാതെ ഇത്ര ധൃതിയിൽ പോകണമായിരുന്നോ??
എന്താണ് ആ ശരീരത്തിലുള്ള രോഗമെന്ന് കണ്ടുപിടിക്കാനോ ചികിത്സ നേടാനോ ഒന്നും നിൽക്കാതെ, അതിനുള്ള സമയം കൂടി ആർക്കും കൊടുക്കാതെ, വേദനയും മരുന്നും ആശുപത്രിയും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്, ആരോടും ഒരു പരിഭവമോ പരാതിയോ പറയാതെ, യാത്ര പറയാൻ കൂടി നിൽക്കാതെ പോയിക്കളഞ്ഞല്ലോ..
എന്റെ ഓർമയുടെ അവസാനം, എന്റെ കൈയിൽ പിടിച്ചു ചിരിച്ചുകൊണ്ട് യാത്ര പറയുന്ന ഒരു മുഖമുണ്ട്. ആ മുഖമല്ലാതെ അവസാന യാത്രക്കൊരുങ്ങി കിടക്കുന്ന ആ മുഖം കാണാൻ , ഞങ്ങളെ ക്ഷണിച്ച ആ വീട്ടിലേക്ക് കരഞ്ഞു കൊണ്ട്, എന്നത്തേക്കുമായുള്ള ഒരു യാത്ര പറയലിനു വരാൻ കഴിയാഞ്ഞതിൽ ഇപ്പോൾ ആശ്വസിക്കുന്നു.. പത്തനംതിട്ടക്ക് വരുന്നില്ലേ എന്ന ചോദ്യവുമായി ഒരു വിളിക്കുള്ള പ്രതീക്ഷ, അതങ്ങനെ തന്നെ നിൽക്കട്ടെ..

Comments
Post a Comment