ഒരു നീർതുള്ളിയുടെ പച്ചപ്പിൽ
ജീവൻ കൊരുത്ത വിശാലതയായിരുന്നു
എനിക്ക് മുന്നിൽ
നീ നീട്ടിയ ലോകം.
ഞാനും നീയും എന്ന കാലത്തിനു ശേഷം,
നാമൊറ്റയായി ജനിച്ച കാലത്തിനും
വളരെ മുൻപേ
വളരെ മുൻപേ
പെയ്തു തോർന്നൊരൊറ്റ
മരത്തിനു താഴെ
ഇതൾപിരിയാത്തൊരു
പൂക്കാലത്തിനൊപ്പം നാം,
മറ്റൊരുജന്മത്തിന്റെ കാവൽക്കാരായിരുന്നു!!
പൂക്കാലത്തിനൊപ്പം നാം,
മറ്റൊരുജന്മത്തിന്റെ കാവൽക്കാരായിരുന്നു!!
Comments
Post a Comment