ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഇനി ഒരിക്കലും തിരികെ കിട്ടാത്ത വിധം നഷ്ടപ്പെട്ടുപോയ ബാല്യകാലം ആണെന്ന് ഓർമ വരുന്നത് ചില ഉറക്കങ്ങൾ കാണുമ്പോഴാണ്..ഒന്നുമറിയാതെ എവിടെയും ആരുടെ മടിയിലും വീണു കിടക്കുന്ന ചില കുഞ്ഞുറക്കങ്ങൾ... കഴിഞ്ഞ ദിവസത്തെ ദീർഘദൂര ബസ് യാത്രയിൽ സഹയാത്രികരായി ഒരു അനിയനും കുഞ്ഞിപെങ്ങളും എനിക്കൊപ്പം ഉണ്ടായിരുന്നു , ഒരേ സീറ്റിൽ. രണ്ടു കുഞ്ഞുങ്ങളെയും എനിക്കൊപ്പം ഇരുത്തി അച്ഛൻ പുറകിലേക്ക് നീങ്ങി നിന്നു.സീറ്റിൽ ചാരിയിരുന്ന അനിയൻസ് പെട്ടെന്ന് തന്നെ ഉറക്കം തൂങ്ങി ചാഞ്ചാടി തുടങ്ങി..ഉടൻ തന്നെ ചേച്ചീസ് അച്ഛനെ നോക്കി സിഗ്നൽ കൊടുത്തു.അച്ഛന്റെ തിരിച്ചുള്ള സിഗ്നൽ കിട്ടിയ ചേച്ചീസ് അല്പം മുൻപോട്ട് നീങ്ങി ഇരുന്നു അനിയന് ഉറങ്ങി വീഴാൻ ഇടമൊരുക്കി കൊടുത്തു .അധികം ചാഞ്ചാടി ബുദ്ധിമുട്ടിക്കാതെ അവനെ ഞാൻ എന്‍റെ ദേഹത്തെക്കു ചായ്ച്ചു പിടിച്ചു..ഉടൻ തന്നെ ആൾ തല പകുതി മടിയിലേക്കു വച്ച് ചുരുണ്ട് കൂടി ചേച്ചിയെ ചവിട്ടി പുറത്താക്കി..ചേച്ചീസ് മുന്നോട് കുറച്ചു കൂടി നീങ്ങി ഇരുന്ന് മുന്നിൽ ഉള്ള കമ്പിയിൽ മുഖം അമർത്തി ഇരുന്നു. ഞാൻ എന്‍റെ ഹെഡ്സെറ്റ് ചെവിയിൽ തിരുകി പാട്ടുകൾ കേട്ട് കൊണ്ട് അസ്തമയ കാഴ്ചയിലേക്ക് മടങ്ങി. അധികം താമസിയാതെ ചേച്ചീസിനെ ഉറക്കം ആക്രമിക്കുന്നത് ഞാനല്പം ടെൻഷനോടെ കണ്ടു. കാരണം അവളുടെ മുഖം കമ്പിയിൽ ഇടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം ഇരുന്നിരുന്ന സ്ത്രീ അടുത്ത സ്റ്റോപ്പിൽ എണീറ്റ് പോയതും ആശ്വാസത്തോടെ എണീറ്റ് നേരെ ഇരുന്നപ്പോൾ ആണവൾ ഒരു കൈയാൽ അനിയൻസിനെയും മറു കൈയാൽ ബാഗും താങ്ങി ഇരിക്കുന്ന എന്‍റെ അവസ്ഥ കണ്ടത്. ഉടനടി ചാടിയെണീറ്റു എന്‍റെ കൈയിൽ നിന്ന് ബാഗ് വലിച്ചെടുത്തു സ്വന്തം മടിയിൽ ആക്കുകയായിരുന്നു ആളിന്റെ അടുത്ത നടപടി. അനിയൻസിന്‍റെ ഉറക്കം ഏറ്റെടുത്തതിന്റെ നന്ദി!!അവളുടെ കുഞ്ഞികൈകൾക് താങ്ങാൻ കഴിയാത്ത ഭാരം എന്‍റെ ബാഗിനുണ്ടെന്ന് അറിയാവുന്നത് കൊണ്ട് സ്നേഹത്തോടെ ഞാനത് വാങ്ങി താഴെ വച്ചു. പിന്നീട് അല്പം പ്രയാസത്തോടെ എന്നെ ഒന്ന് നോക്കിയിട്ടു സീറ്റിലേക്ക് ചാരി പക്വതയാർന്നൊരു ഭാവത്തോടെ കൈകൾ കെട്ടിയിരുന്നു. ഞാൻ വീണ്ടും ചെവിയിൽ മൂളുന്ന ഗാനത്തിലേക്ക് മടങ്ങി. ബസ് അടുത്ത വളവ് തിരിഞ്ഞതും എടുത്തെറിഞ്ഞ പോലെ ആൾ വന്നെന്റെ ദേഹത്തും അനിയൻസിന്റെ നെഞ്ചിലേക്കുമായി വന്നു വീണു, ഉറക്കം ഒട്ടും മുറിയാതെ രണ്ടുപേരും അങ്ങനെ തന്നെ കിടന്നു. അനിയൻസിന്റെ നെഞ്ചിനു അധികം ഭാരം കൊടുക്കാതെ ഞാനെന്റെ ഇടത്തെ കൈ രണ്ടു പേർക്കുമിടയിലേക്ക് കടത്തി വച്ചു. അവൾ സസുഖം എന്‍റെ കൈയിലേക് തല ഉയർത്തി വച്ചു കിടപ്പ് ഒന്ന് കൂടി സുഖകരമാക്കി..എന്‍റെ ഇടതു വശം വേദനിച്ചു തുടങ്ങിയെങ്കിലും ആ നിഷ്കളങ്കമായ ഉറക്കങ്ങളെ ഒരു ചെറുവിരൽ ചലനത്തിലൂടെ പോലും മുറിപ്പെടുത്താൻ തോന്നിയില്ല.. അപരിചത്വത്തിന്റെ തടസ്സങ്ങളൊന്നുമില്ലാതെ ഒരാളെ വിശ്വസിക്കാൻ അവർക്ക് ഈ പ്രായത്തിലല്ലേ കഴിയുകയുള്ളു. അതുകൊണ്ട് എന്‍റെ ഇടതു വശം അവർക്ക് ചാഞ്ഞുറങ്ങാൻ കൊടുത്ത് പുറത്തെ വളരുന്ന ഇരുട്ടിലേക്കും തെളിയുന്ന വെളിച്ചങ്ങളിലേക്കും എന്‍റെ ഓർമകളെ തുറന്നു വിട്ടുകൊണ്ട് യാത്ര തുടർന്നു..
ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...
Comments
Post a Comment