മൂന്ന് വർഷങ്ങൾ തുടർച്ചയായി എലിപ്പനി, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ വളരെ ഗുരുതരമായ രീതിയിൽ എന്റെ അമ്മയെ ബാധിച്ചത് ആ വർഷങ്ങളിലെ അമ്മയുടെ തൊഴിലുറപ്പ് കാലങ്ങളിലാണ്. മഴക്കാലത്തായാലും വേനൽക്കാലത്തായാലും യാതൊരു അപകട നിവാരണോപായങ്ങളുമുള്ളതേ ചെളിയും മാലിന്യവും നിറഞ്ഞ തോടുകൾ, കനാൽ, കുളങ്ങൾ എന്നിവ വൃത്തിയാക്കാൻ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട് പോയതിന്റെ അനന്തരഫലം.. ആദ്യവർഷം എലിപ്പനിയിൽ നിന്നും മോചിതയായപ്പോൾ തൊഴിലുറപ്പിൽ പോകുന്നതിൽ നിന്നും കർശനമായി വിലക്കിയെങ്കിലും, ഈ പ്രായത്തിലൊരു ‘സർക്കാർ ജോലിക്കാരി’ ആയിരിക്കുന്നതിന്റെ ഭാഗ്യം കളയാൻ അമ്മ ഒരുക്കമായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം ചിക്കുൻ ഗുനിയ, ഡെങ്കുപനി എന്നിവ പിടിപെട്ടു. ഇനി ഇതിലേതെങ്കിലും ഒന്ന് ഒരിക്കൽ കൂടി പിടിപെട്ടാൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് ആശുപത്രിയിൽ നിന്നും വിധി പറഞ്ഞിട്ടുണ്ട്..മക്കളും ഭർത്താവും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരിക്കെ പകൽ മുഴുവൻ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാതിരിക്കുന്നതിന്റെ മടുപ്പിൽ നിന്നും രക്ഷപെട്ട് അമ്മ കണ്ടെത്തുന്ന ആനന്ദത്തെ തടയാനും തോന്നാറില്ല..അതിലുപരി, പല പ്രായത്തിലുള്ളതും, പല പശ്ചാത്തലത്തിൽ നിന്നുള്ളതുമായ സ്ത്രീകളോടും, പല തൊഴിലിനോടും ഉള്ള ഇണങ്ങി ചേരലും അതിൽ നിന്നുള്ള വരുമാനവും തൊഴിലുറപ്പിൽ അംഗമാകുന്ന ഓരോ സ്ത്രീക്കും വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതിനെക്കാൾ പ്രാധാന്യമുള്ളതാണ് കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിൽ, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അവർ നേടിയ സ്വാതന്ത്ര്യം.
തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ത്രീകൾ ചെയ്യുന്ന ഈ അധ്വാനത്തിന്റെ ഗുണങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്നത് സമൂഹം കൂടിയാണ്.. “വെറുതെ ഉള്ള പച്ചപ്പ് മുഴുവൻ വെട്ടി കളഞ്ഞും പരദൂഷണം പറയാനും ഗവണ്മെന്റ് ഇത്രയും കൂലി കൊടുക്കുന്നല്ലോ” എന്ന പുച്ഛമുണ്ട് പലർക്കും. കൃത്യമായ രീതിയിൽ ഇത്ര വലിയൊരു സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പിലാക്കാൻ അതാതു കാലങ്ങളിലെ സർക്കാരുകൾക്ക് കഴിയാത്തതാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം 'കാട് തെളിക്കൽ'ജോലികളിൽ മാത്രം പലപ്പോഴും സ്ത്രീകൾക്ക് ഒതുങ്ങി പോകേണ്ടി വരുന്നതെന്ന് പുച്ഛിക്കുന്നവരാദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു..എന്റെ നാട്ടിലിപ്പോൾ കക്കൂസ് നിർമ്മാണം ആണ് തൊഴിലുറപ്പ് ഗ്രൂപ്പുകൾ വഴി സ്ത്രീകൾ ചെയ്യുന്നത്..
തൊഴിലുറപ്പ് ഗ്രൂപ്പുകൾ വഴി സ്ത്രീകൾ ഏറ്റെടുത്തു നടത്തുന്ന ഇത്തരം ജോലികൾക്ക് ഇപ്പോൾ കിട്ടുന്ന നക്കാപ്പിച്ചയൊന്നും പോരാ… വെയിലും മഴയുമെന്നില്ലാതെ പകലന്തിയോളം പണിയെടുത്തിട്ടു വീട്ടിലെത്തിയാലോ അവിടെ തലയ്ക്കു ചുറ്റും പണി !! വെറുതെ ഇരുന്നു പരദൂഷണം പറയുന്നവർക്ക് എന്ത് ക്ഷീണം എന്നാണ് ഗൃഹനാഥന്മാരുടെയും പലപ്പോഴും മക്കളുടെയും ധാരണ!!
ഈ കഷ്ടപ്പാടിന്റെ കൂലിക്ക് വേണ്ടി ഇപ്പോൾ പൊരിവെയിലത്ത് പോയി പോയി നിന്ന് സമരം ചെയ്യേണ്ട ഗതികേടിലും കൂടിയാണ് കേരളത്തിലെ സ്ത്രീകളിപ്പോൾ..ഏഴു മാസത്തോളമായി അവരുടെ അക്കൗണ്ടുകളിൽ അവർ ചെയ്ത തൊഴിലിന്റെ കൂലി എത്തിയിട്ടില്ല.. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ വിഷയം ബോധിപ്പിച്ചിട്ടുണ്ട് എന്ന് വാർത്ത.. ബോധിപ്പിക്കൽ കഴിഞ്ഞു മാറിയിരുന്നാൽ തങ്ങളുടെ അക്കൗണ്ടിലേക്കു പണമെത്തുമോ എന്നതു സ്ത്രീകളുടെ ന്യായമായ ചോദ്യം..സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് എത്രയധികം ശ്രദ്ധിക്കപ്പെട്ട, വിജയിച്ച ഒരു പദ്ധതി കേരളത്തിൽ നാമാവശേഷമായി പോകാതിരിക്കാനുള്ള ആവശ്യകത കൂടി ഉണ്ട് തൊഴിലുറപ്പ് ജോലികളുടെ കൂലി കൃത്യമായി ലഭ്യമാക്കുന്നതിൽ.. ജോലി ചെയ്തതിന്റെ കൂലി ഏത് സ്ത്രീക്കും കിട്ടേണ്ടത് ഔദാര്യമായമല്ല, അതവരുടെ അവകാശമാണ്.. വികസന സ്വപ്നങ്ങളേ സാഷാത്കരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ ഒരു സർക്കാരുള്ള നാട്ടിൽ ജോലിക്ക് കൂലി എന്ന അവകാശത്തിനു വേണ്ടി സ്ത്രീകൾ മുദ്രാവാക്യം വിളിച്ചിറങ്ങേണ്ടി വരുന്നത് പരിതാപകരം എന്നല്ലാതെ വേറെന്ത് പറയാൻ !!

Comments
Post a Comment