വാർത്തകളോട് പ്രതികരിക്കാൻ കാണിക്കുന്ന ചങ്കൂറ്റം കേരളത്തിലെ പൊതുസമൂഹത്തിനു കണ്മുന്നിൽ കാണുന്ന അന്യായങ്ങളോട് പ്രതികരിക്കാൻ ഉണ്ടാവാറില്ല,പുരുഷനായാലും സ്ത്രീ ആയാലും അത് അങ്ങനെ തന്നെ. കൊല്ലണം, തല്ലണം, അറുക്കണം എന്നൊക്കെ ആക്രോശിക്കുന്നവരുടെ പ്രതികരണശേഷി ശരിക്കു മനസിലാകുന്നത് ബസിലോ ട്രെയിനിലോ മറ്റേതൊരു പൊതു സ്ഥലത്തോ ഒരു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമ്പോഴാണ്. ശരീരത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന പുരുഷകേസരിക്കൾക്ക് നേരെ ആക്രോശിക്കുമ്പോഴോ ഒരു സഹായത്തിനു ചുറ്റും നോക്കുമ്പോഴോ അവിടെയുള്ള ചേട്ടന്മാർക്കും ചേച്ചിമാർക്കും കണ്ണും കാണില്ല കാതും കേൾക്കില്ല.. നൂറായിരം ചോദ്യങ്ങൾ കുത്തി നിറച്ച നോട്ടവുമായി ഇരിക്കുന്ന സ്ത്രീകളെ കാണുമ്പോഴാണ് കലി പതിന്മടങ്ങ് വർദ്ധിക്കുന്നത്. മിക്കവാറും നോട്ടങ്ങളിലെ ചോദ്യഭാവം ഇപ്രകാരം ആയിരിക്കും ; ഞങ്ങളുടെ നേരെ ആരും ഒന്നിനും വരുന്നില്ലല്ലോ, നിനക്ക് പ്രശ്നം ഉണ്ടായെങ്കിൽ അത് നിന്റെ കുഴപ്പം ആയിരിക്കും, ഇങ്ങനെ ബഹളം വയ്ക്കണോ അതിന്.. ഞങ്ങൾ തറവാട്ടിൽ പിറന്നവർക്കൊന്നും ഇതിലൊന്നും ഇടപെടാൻ പറ്റില്ല എന്ന ഭാവത്തിൽ മറ്റു ചിലരുണ്ട്..അടക്കമൊതുക്കമുള്ള പെണ്ണുങ്ങൾക്കൊന്നും ഇങ്ങനെ വരില്ല എന്ന ഭാവം ഉള്ളവർ വേറെയും ഉണ്ടാകും..അതുമല്ലെങ്കിൽ ‘ക്ഷമിച്ചു കളയൂ’എന്ന് സ്വരം താഴ്ത്തി ഒരു ഉപദേശം. ഒരിക്കലൊരു ബസിൽ സീറ്റിനിടയിൽ കൂടി കൈ കടത്തി വിക്രിയക്ക് ശ്രമിച്ചവനോട് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. പ്രതികരിച്ചു എന്ന് കണ്ടപ്പോൾ നാണം കെടുത്തി അടക്കി ഇരുത്തിക്കളയാം എന്ന ആണിന്റെ പൊതുബോധത്തിൽ “ഞാൻ നിങ്ങടെ ഇവിടെ പിടിച്ചെന്നാ പറയുന്നത്” എന്ന ചോദ്യവുമായി അവൻ എന്നെ നേരിട്ടു. “എവിടെ പിടിച്ചെന്നു പോലിസ് സ്റ്റേഷനിൽ ചെന്നിട്ടു പറഞ്ഞു തരാമെടാ” എന്നുള്ള എന്റെ ആക്രോശത്തിനു ആ ബസിലെ കണ്ടക്ടറും ഡ്രൈവറും എനിക്കൊപ്പം നിന്നു. അതുവരെ നിശബ്ദരായി ഇരുന്നു കാഴ്ച്ച കണ്ട യാത്രക്കാർക്ക് തങ്ങളുടെ യാത്ര തടസപ്പെടാൻ പോകുന്നു എന്നറിഞ്ഞതും നാവുയർന്നു.. മുന്നിലിരുന്ന സ്ത്രീകൾ ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ മുന്നോട്ടു തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അപ്പോഴും.. “അതങ്ങ് വിട്ടുകള, ആ പയ്യന് പറ്റിയൊരു അബദ്ധമല്ലേ” എന്ന് യാത്രക്കാരുടെ പ്രതിനിധിയായൊരു കെളവൻ ഉപദേശിക്കാൻ വന്നു ഉടൻതന്നെ.. കരണം പൊത്തി ഒന്ന് കൊടുക്കാൻ കൈ തരിച്ചെങ്കിലും പ്രായമോർത്തു മുഖമടച്ചൊരാട്ടു കൊടുത്തു. “നാട്ടിലെ ഞരമ്പ് രോഗികൾക്ക് കേറിപിടിക്കാൻ വീട്ടിലെ പെണ്ണുങ്ങളെ കൊണ്ട് നിർത്തിക്കൊടുക്കടോ” എന്ന് പറയേണ്ടി വന്നു. അത്രക്കായിരുന്നു അന്ന് തോന്നിയ അപമാനം. വീട്ടിൽ കുത്തിയിരിക്കുന്ന പെണ്ണുങ്ങളെ പറയുന്നത് ശരിയല്ല എന്നറിയാമെങ്കിലും വായിൽ കോലിട്ടു കുത്തി പറയിപ്പിക്കാൻ തയാറായി ഒരു സമൂഹം ചുറ്റും നിന്നാൽ വേറെ നിവർത്തി ഇല്ലാതെ വരും. പക്ഷെ, അപമാനത്തോടെ തലയും കുമ്പിട്ടിരിക്കാൻ സ്ത്രീയെന്ന എന്റെ അഭിമാനം ഒരിക്കലും സമ്മതിച്ചിട്ടുമില്ല. എന്റെ സ്വതന്ത്രമായ പൊതു ഇടങ്ങളിൽ ഇതേ പോലെ കൈയേറ്റം നടത്താൻ ശ്രമിച്ചന്മാരെ തെറി, അടി, ഇടി, ചവിട്ട്, പോലീസ് സ്റ്റേഷൻ തുടങ്ങിയ കലാപരിപാടികളുമായി നേരിട്ടപ്പോഴും കാഴ്ചക്കാരായി നിന്നതല്ലാതെ ഒരു വാക്ക് കൊണ്ട് പോലും ഒരുത്തനോ ഒരുത്തിയോ സഹായിക്കാൻ തുനിഞ്ഞിട്ടില്ല, ചുരുക്കം ചില സന്ദർഭങ്ങൾ ഒഴിച്ച്. അത്പിന്നെ നമ്മൾ മലയാളികൾ അങ്ങനെയാണ്,എന്നും. ശബ്ദമുയർത്തുന്നവളെ തന്റേടി അഹങ്കാരി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തിക്കൊടുത്തും അവളുമാർക്കൊക്കെ അത് തന്നെ കിട്ടണം എന്ന് പുച്ഛിക്കും. എന്നിട്ട് ശാരിയും സൗമ്യയും ജിഷയുമൊക്കെ വാർത്തകളാകുമ്പോൾ ‘അയ്യോ പാവം ‘ എന്ന് സഹതപിക്കുകയും ചെയ്യും.. എന്നിട്ടോ, എന്റെ ഭാര്യക്കോ മക്കൾക്കോ പെങ്ങൾക്കോ ഒന്നുമല്ലല്ലോ ഇതൊക്കെ സംഭവിച്ചത് എന്ന ആശ്വാസത്തിൽ അടക്കമൊതുക്കത്തിൽ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ഓർത്ത് അഭിമാനം കൊള്ളും.. പക്ഷെ, ഒരിക്കലെങ്കിലും ഈ അച്ഛന്മാരും ആങ്ങളമാരും ഭർത്താക്കന്മാരും വീട്ടിലെ സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കണം പൊതുവിടങ്ങളിലോ ഒറ്റപ്പെട്ടു പോയ ഇടങ്ങളിലോ സ്വന്തം കുടുംബങ്ങളിൽ തന്നെയോ ശരീരത്തിന് നേർക്ക് നീണ്ട നോട്ടങ്ങളിലും അറപ്പുളവാക്കുന്ന സ്പർശങ്ങളിലും ശബ്ദം നഷ്ട്ടപ്പെട്ടവരായി തല കുനിച്ചിരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന്..എത്ര നീളം കൂടിയ തുണി കൊണ്ട് അവളെ മൂടിപൊതിഞ്ഞു നടത്തിയാലും, എത്ര വലിയ പൂട്ടിട്ട് പൂട്ടി വച്ചാലും പെണ്ണിന്റെ ശരീരത്തെ ഒരു ലൈംഗിക അവയവമായി മാത്രം കാണുന്ന സമൂഹത്തിന്റെ കാഴ്ചകളിൽ നിന്ന് അവളെ നിങ്ങൾ എങ്ങനെ സംരക്ഷിക്കും ??? പക്ഷെ ഒന്ന് ചെയ്യാൻ കഴിയും.. ജനിക്കുമ്പോഴേ കല്യാണപ്പെണ്ണായി വാർത്തെടുക്കാനുള്ള അടക്കമൊതുക്കം കൊണ്ട് അവളുടെ നാവിനെ ബന്ധിക്കാതിരിക്കുക..അവളുടെ വേഗങ്ങൾക്കു മുന്നിൽ സദാചാരത്തിന്റെ മതിൽ കെട്ടി തടസം സൃഷ്ടിക്കാതിരിക്കുക.. കണ്ണും കാതും തുറന്ന് ജാഗ്രതയുള്ളവളായി, ശബ്ദമുള്ളവളായി ജീവിക്കാൻ അവൾക്കു വഴിയൊരുക്കുക..പെൺമക്കളെ അടക്കി ഒതുക്കുന്നതിനു പകരം ആണ്മക്കളോട് കൂടി പറയാൻ
കഴിയണം സ്വന്തം അമ്മയും പെങ്ങന്മാരും മാത്രമല്ല, എല്ലാ സ്ത്രീകളും അഭിമാനം ഉള്ളവരാണെന്ന്.. ശരീരം എന്ന കാഴ്ചക്കപ്പുറം ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന സാമാന്യ ബോധമുള്ളവരാക്കി ആൺമക്കളെ വളരാൻ സഹായിക്കുക.. അത്രയെങ്കിലും ചെയ്താൽ ഇനിയുള്ള കാലമെങ്കിലും ആണെന്ന വർഗത്തെ പേടിക്കാതെ, സംശയിക്കാതെ നമ്മുടെ പെൺകുട്ടികൾക്ക് അവരുടെ വഴികളിൽ സ്വതന്ത്രരായി നടക്കാൻ കഴിയും..
ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...
Comments
Post a Comment