ആശുപത്രിവാസം അതികഠിനമെങ്കിലും പനിക്കുളിരിലും വേദനകളിലും വീണുകിട്ടുന്ന ചില പുഞ്ചിരികൾ ഉണ്ട്.. ഒറ്റയ്ക്കല്ല എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് അങ്ങനെ ചില ചിരി നിമിഷങ്ങൾ ആയിരിക്കും.. ഞങ്ങൾ ഭാര്യാഭർത്താക്കന്മാർക് ഒരേ ദിനം പണി, പനിയായി വന്നത് കൊണ്ട് ഒരുമിച്ച് അടുത്തടുത്ത കട്ടിലുകളിൽ കിടന്നു ആശുപത്രി ദിനങ്ങളെ അറിഞ്ഞു, അനുഭവിച്ചു..
മരണത്തിന്റെ അലമുറകൾക്കൊപ്പം, പനിയുടെ വിറയ്ക്കുന്ന രോദനകൾക്കൊപ്പം, കൂട്ടിരുപ്പുകാരുടെ ആകുലതകൾക്കൊപ്പം ചിരിയുടെ നനുത്ത ചില സ്പർശങ്ങളും..
എതിരെ കിടന്ന ഗൾഫുകാരൻ പയ്യൻ, കല്യാണം കഴിഞ്ഞ ഉടനെ ഗൾഫിലേക്ക് തിരിച്ചു പോയിട്ട് വീണ്ടും അവധിക്കു വന്നത് ഡെങ്കു പിടിച്ചു ആശുപത്രിയിലാകാനുള്ള വിധിയുമായിട്ടാണ്.. പിറ്റേദിവസം അവന്റെ പുതുമണവാട്ടി വന്നു, കൂട്ടിരിക്കാൻ.. പിന്നെയുള്ള ദിനം പ്രണയസല്ലാപം കൊണ്ട് സൗരഭ്യം നിറഞ്ഞതായി ആ മുറി.. അടുത്തുള്ള കട്ടിലിരുന്ന് അവന്റെ തലക്കടുത്തേക്ക് ചാഞ്ഞിരുന്നു അവൾ അവനോടു രാപ്പകൽ നിർത്താതെ സംസാരിച്ചു..പൊട്ടിച്ചിരിച്ചു.. പിറ്റേന്ന് അവന്റെ രക്തത്തിലെ ഡെങ്കു അണുക്കൾക്ക് ശമനമായി, അവർ ആശുപത്രി വിട്ടു.. ആ ചിരിയും പ്രണയവും, അതങ്ങനെ ജീവിതകാലം മുഴുവൻ അവർക്കൊപ്പം ഉണ്ടാകട്ടെ.
ഓരോ കട്ടിലിൽ കിടക്കുന്നവരുടെയും വിവരങ്ങൾ പറഞ്ഞു തരുന്നത് ഞങ്ങളുടെ തൊട്ടടുത്ത ബെഡിലുള്ള അമ്മയായിരുന്നു, ഭർത്താവിനു ഡെങ്കു. ആശുപത്രിയിൽ ഇരിക്കുമ്പോൾ കല്യാണം കഴിഞ്ഞ പാചകം ഒന്നും അറിഞ്ഞു കൂടാത്ത മകളെ കുറിച്ചുള്ള വ്യാകുലത, മകൾക്ക് വല്ലതും പാചകം ചെയ്തു കൊടുക്കാൻ വീട്ടിൽ പോയാൽ ഭർത്താവിനെ കുറിച്ചുള്ള വ്യാകുലത..രണ്ടു മൂന്നു ദിവസം കൊണ്ട് അവർ പറഞ്ഞ കഥകളിൽ എന്റെ പനിയുടെ വ്യാകുലതകളും വിട്ടൊഴിഞ്ഞു കൊണ്ടിരുന്നു.. നിർത്താതെ സംസാരിക്കുന്ന ഭാര്യയും പേരിന് പോലും ചിരിക്കാത്ത ഭർത്താവും.. അങ്ങനെ തോന്നി പലപ്പോഴും..പക്ഷെ അദ്ദേഹത്തിന്റെ ചിരിയും അതിന്റെ ഭംഗിയും ചില സമയങ്ങളിൽ എന്നെ വല്ലാതെ ആകർഷിച്ചു.. അത്ര പ്രണയത്തോടെ സ്നേഹത്തോടെ ആ പ്രായത്തിലൊരാൾ തന്റെ ഭാര്യയെ നോക്കി പുഞ്ചിരിക്കുന്നത് ഞാനാദ്യമായി കാണുകയാണ്.. ഭാര്യയുടെ ചില സ്നേഹം നിറഞ്ഞ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോഴും, പഴയ ഓർമ്മകൾ പറയുമ്പോഴും ആ പുഞ്ചിരി ഉണർന്നു.. അവർക്കു മുന്നേ ആശുപത്രി വിടേണ്ടി വന്നപ്പോൾ അത്രനാൾ ഞങ്ങളെ മക്കളെപ്പോലെ കരുതി കാവലിരുന്ന ആ അമ്മയെ ഇനിയൊരിക്കലും കാണാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം മനസ്സിൽ നീറ്റലായി, അവർക്കും..യാത്ര പറയുമ്പോൾ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞൊരു പുഞ്ചിരി അദ്ദേഹം ഞങ്ങൾക്ക് നൽകി..

Comments
Post a Comment