Skip to main content
'പുതിയ നിയമം' എന്ന മലയാള സിനിമയിൽ നയൻതാര എന്ന നടിയുടെ സൗന്ദര്യ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ബലാൽസംഗ രംഗത്തെ ആ സിനിമയുടെ വാണിജ്യ തന്ത്രമായി ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയി. ഒരു ബലാൽസംഗരംഗത്തെ വളരെ വ്യക്തമായി പ്രേക്ഷകനു മുന്നിൽ തുറന്നു കാണിക്കുന്ന നമ്മുടെ സംവിധായകർക്ക് ഒരു സ്ത്രീയും പുരുഷനും പ്രണയത്താൽ , ശരീരങ്ങളാൽ പങ്കുവയ്ക്കപ്പെടുന്നത് കാണിക്കാനുള്ള ധൈര്യം ഇല്ല എന്നുള്ളത് സിനിമയുടെ ഒരു പൊതു സ്വഭാവം തന്നെ ആണ് . എന്നാൽ പ്രണയത്തിൽ കാണിക്കാത്ത ധൈര്യം, ഒരു ബലാൽസംഗം ആവശ്യത്തിൽ കൂടുതൽ ക്രൂരതയും ചേർത്ത് അഞ്ചോ പത്തോ മിനിട്ട് നീളുന്ന രംഗമാക്കി ചിത്രീകരിക്കുന്നതിൽ ധാരാളം കാണാം. അതെ, പുരുഷന് പ്രണയത്തോടെ കാമിക്കാൻ ധൈര്യം അത്ര ഇല്ലാത്തത് കൊണ്ടാണല്ലോ ഇവിടെ സ്ത്രീ പീഢനങ്ങൾ ഇങ്ങനെ പെരുകുന്നത്!!! സ്ത്രീ ശരീരത്തെ ഒരു ചരക്കായി മാത്രം കാണുന്ന മലയാളി പ്രേക്ഷകന് കണ്ണു നിറയണമെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുന്നതും 'സർപ്പസുന്ദരി' തന്നെയാവണം'. നയൻതാര എന്ന നടിയുടെ താരമൂല്യം പ്രേക്ഷക തള്ളിക്കയറ്റം ഉണ്ടാവുന്നതിനായി എങ്ങനെ ഉപയോഗിക്കണം എന്ന വാണിജുതന്ത്രം നന്നായി അറിയാവുന്ന ഒരു സംവിധായകനുമാത്രമേ ക്രൂരമായ ഒരു ബലാത്സംഗത്തെ ഇത്ര സൗന്ദര്യവൽക്കരിച്ച് ചിത്രീകരിക്കാൻ കഴിയുകയുള്ളൂ. ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ ചങ്കുപിളർക്കുന്ന ദീനരോദനം ഒരു തരത്തിലും പേക്ഷകരെ അലോസരപ്പെടുത്താതിരിക്കാൻ പശ്ചാത്തലത്തിൽ ഉയരുന്ന സംഗീതവും തൂവെള്ള നിറത്തിൽ രണ്ടിണ പ്രാവുകളും നൂപുരധ്വനിയും ചേർത്ത് അത്രമേൽ erotic ആയി ചിത്രീകരിച്ചിരിക്കുന്നു. രംഗം കാണുന്ന കണ്ണുകൾക്ക് മുൻപിൽ നിസ്സഹായ ആയ ഒരു സ്ത്രീയുടെ ജീവൻ പോകുന്ന പിടച്ചിലിനപ്പുറം അവളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യപ്പെടുന്നു. ഒരു സ്ത്രീയെ കീഴടക്കാനുള്ള ക്രൂരമായ കൈകാൽ ക്രിയകൾ എന്തൊക്കെയെന്ന് കാട്ടിത്തരുന്നു എന്ന് മാത്രമല്ല ബലാത്സംഗം ചെയ്യുന്നതിന് മുൻപ് , സ്ഥലം ഏതായാലും അവിടെ ഒരു മെത്ത അത്യാവശ്യമായി കരുതണം എന്ന മഹത്തായ സന്ദേശം കൂടി സംവിധായകൻ തരുന്നുണ്ട്. 'പുതിയ നിയമം hot Scene' എന്ന title ലിൽ youtube ൽ upload ചെയ്യപ്പെട്ടിട്ടുള്ള ഈ ബലാത്സഗ രംഗം കണ്ടിട്ടുള്ളത് എകദേശം എട്ട് ലക്ഷത്തോളം ആളുകളാണ് . സിനിമയിൽ ആണെങ്കിലും ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം 'ചൂടൻ രംഗ'മായി കണ്ടാസ്വദിക്കുന്ന മനോരോഗികൾക്ക് നടുവിൽ നിന്നാണ് നമ്മൾ സൗമ്യയ്ക്കും ശാരിക്കും ജ്യോതിക്കും ജിഷയ്ക്കം നീതി കിട്ടണം എന്ന് വാശി പിടിക്കുന്നത് !!!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...