എനിക്കെന്റെ പ്രണയം, ഒറ്റക്കൊരു വഴിയിലെ കാത്തുനിൽപ്പാണ്..
ദൂരെയൊരൊറ്റ മരത്തണലിൽ ചേർന്നുരുമ്മിയ തോളുകളാണ്..
ചാഞ്ഞു പെയ്ത മഴനൂലിഴകളാൽ കുതിർന്നു പോയൊരു പുഞ്ചിരിയാണ്..
നിലാവാതിരിട്ട മുറ്റത്തെ, മുല്ല പൂത്ത യാമങ്ങളാണ്..
ദൂരെയൊരൊറ്റ മരത്തണലിൽ ചേർന്നുരുമ്മിയ തോളുകളാണ്..
ചാഞ്ഞു പെയ്ത മഴനൂലിഴകളാൽ കുതിർന്നു പോയൊരു പുഞ്ചിരിയാണ്..
നിലാവാതിരിട്ട മുറ്റത്തെ, മുല്ല പൂത്ത യാമങ്ങളാണ്..
മൗനം പങ്കു വച്ച പടവുകളാണ്..
നടന്നു തീർത്ത വഴികളും,
ഇറക്കമില്ലാതെ നീണ്ട കയറ്റങ്ങളും ,
കിതപ്പുമാണ്..
നിയോഗമാണ്..
നിതാന്തമായ നിശബ്ദതയാണ്...
നടന്നു തീർത്ത വഴികളും,
ഇറക്കമില്ലാതെ നീണ്ട കയറ്റങ്ങളും ,
കിതപ്പുമാണ്..
നിയോഗമാണ്..
നിതാന്തമായ നിശബ്ദതയാണ്...
Comments
Post a Comment