ഒരേ പാതക്കപ്പുറം പരിചിതമല്ലാത്തൊരു വസന്തത്തിന്റെ കാട്ടുവാസന
ഒറ്റയ്ക്ക്
പൊടിഞ്ഞുണർന്നിരുന്നു.
അപ്പോഴൊക്കെ, ചൊല്ലി വിളിക്കാത്തൊരു പേരിനൊപ്പം
ഞാനെന്നെ ചേർത്തു വിളിച്ചിരുന്നത്
ഇടക്കെപ്പോഴോ
എന്നെ മാത്രം തേടിയെത്തുന്ന
സ്വപ്നങ്ങളിലായിരുന്നു..
കൈയകലങ്ങൾക്കപ്പുറം ആഴങ്ങളിലേക്ക്
ആണ്ടു പോകുന്ന ചില പേരറിയാത്ത നോട്ടങ്ങളും,
എന്നോട് പറയാതെ എന്നോടടുക്കുന്ന
നിശ്വാസങ്ങളാൽ മാത്രം തിരിച്ചറിയുന്ന,
ആ ഒരേ ഒരു നിമിഷം..
ഓർമ്മകളില്ലാത്തവിധം അത്
എവിടെയോ മാഞ്ഞു കിടക്കുന്നു..
ഒറ്റയ്ക്ക്
പൊടിഞ്ഞുണർന്നിരുന്നു.
അപ്പോഴൊക്കെ, ചൊല്ലി വിളിക്കാത്തൊരു പേരിനൊപ്പം
ഞാനെന്നെ ചേർത്തു വിളിച്ചിരുന്നത്
ഇടക്കെപ്പോഴോ
എന്നെ മാത്രം തേടിയെത്തുന്ന
സ്വപ്നങ്ങളിലായിരുന്നു..
കൈയകലങ്ങൾക്കപ്പുറം ആഴങ്ങളിലേക്ക്
ആണ്ടു പോകുന്ന ചില പേരറിയാത്ത നോട്ടങ്ങളും,
എന്നോട് പറയാതെ എന്നോടടുക്കുന്ന
നിശ്വാസങ്ങളാൽ മാത്രം തിരിച്ചറിയുന്ന,
ആ ഒരേ ഒരു നിമിഷം..
ഓർമ്മകളില്ലാത്തവിധം അത്
എവിടെയോ മാഞ്ഞു കിടക്കുന്നു..
Comments
Post a Comment